?????? ??? ?????????????????? ????????? ?????? ????????????????????? ???????????? ??????? ?????????????????????

ഷാർജ അൽ ഖാസിമിയ്യയിൽ മലയാളം മിഷൻ പഠനകേന്ദ്രം

ഷാ​ർ​ജ: കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ലെ മ​ല​യാ​ളം മി​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ ഷാ​ർ​ജ അ​ൽ ഖാ​സി​മി​യ​യി​ൽ പു​തി​യ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു. മ​ല​യാ​ളം മി​ഷ​​െൻറ നാ​ല്​ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ത്താം ക്ലാ​സി​ന് തു​ല്യ​മാ​യ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് പ​ഠി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക. മ​ല​യാ​ള​ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നും സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ ജോ​ലി​ക്കും ഭ​ര​ണ​ഭാ​ഷ എ​ന്ന നി​ല​ക്ക്​ മ​ല​യാ​ള​ത്തി​ന് പ്രാ​ധാ​ന്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ബാ​ബു, റി​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ഞ്ജു​ള ടീ​ച്ച​ർ, ദീ​പ​ക് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പാ​ട്ടും ക​ളി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഏ​റെ ശാ​സ്ത്രീ​യ​മാ​യാ​ണ് മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 052 5515 236 എ​ന്ന വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
Tags:    
News Summary - sharja al kasimiya-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.