ഷാര്‍ജ വ്യവസായ മേഖലയില്‍  തീപിടിത്തം: വന്‍ നാശനഷ്​ടം

ഷാര്‍ജ: വ്യവസായ മേഖല നാലില്‍ ഞായറാഴ്ച 1.30നുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്​ടം. വാഹനങ്ങളുടെ യന്ത്രസാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്ന ചില തൊഴിലാളികള്‍ക്ക് ദേഹാസ്വസ്ഥ്യം നേരിട്ടതായി ദൃക്​സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ നില തൃപ്തികരമാണെന്നാണ് അറിയുന്നത്. 
അപകട സമയം നിരവധി പേര്‍ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നെങ്കിലും തീപടരുന്നത് കണ്ട ഉടനെ പുറത്തേക്കിറങ്ങിയതാണ് തുണയായത്. തീപിടിത്തത്തില്‍ സ്ഥാപനത്തിലെ ഭൂരിഭാഗം സാധന-സാമഗ്രികളും രേഖകളും കത്തിയമര്‍ന്നു. അപകട കാരണം അറിവായിട്ടില്ല. സംഭവം അറിഞ്ഞെത്തിയ സിവില്‍ഡിഫന്‍സ് വിഭാഗം അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് കാരണമമാണ് മറ്റിടങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയനായത്. കത്തിയ സ്ഥാപനത്തിന് സമീപത്തായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടം അറിഞ്ഞത്തെിയ പൊലീസ് സമീപ പ്രദേശങ്ങളില്‍ കൂട്ടം കൂടി നിന്നിരുന്ന ആളുകളെ പെട്ടെന്ന് മാറ്റിയതും വാഹനങ്ങള്‍ അപകട മേഖലയിലേക്ക് കടന്ന് വരുന്നത് തടയാന്‍ മുന്‍കരുതലെടുത്തതും തുണയായി. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പരിശോധന ഫലം വരുന്ന മുറക്ക് മാത്രമെ യഥാര്‍ഥ കാരണം വെളിപെടുകയുള്ളു. പൊലീസ് കേസെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് തണുപ്പിക്കല്‍ പ്രക്രിയ ഏറെ വൈകിയും തുടരുകയാണ്. പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

News Summary - sharajah fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.