ശക്തി തിയറ്റേഴ്സ് അബൂദബി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
അബൂദബി: ലോക രക്തദാന ദിനത്തോടനുബന്ധിച്ചു ശക്തി തിയറ്റേഴ്സ് അബൂദബി ഷാബിയ 10 നോർത്ത് യൂനിറ്റിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകീട്ട് നാലിന് തുടങ്ങിയ ക്യാമ്പ് മില്ലേനിയം ഹോസ്പിറ്റലിലെ ഡോ. ലീന ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ശക്തി തിയറ്റേർസ് ഭാരവാഹികളായ അജിൻ, അച്യുത്, ജുനൈദ്, ഷാജി, സഞ്ജയ്, ബിജു, ഹിൽറ്റൺ, ഖസായ്മത്, നിധീഷ് എന്നിവരും അഹല്യ ഫർമസി അസിസ്റ്റന്റ് മാനേജർ രൂപേഷ്, ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികൾ സുനിത, ഷീബ എന്നിവരും പങ്കെടുത്തു. ഷാബിയ മേഖലയിലെ നാല്പതോളം ആളുകൾ രക്തദാനം ചെയ്തു പരിപാടിയിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.