ദുബൈ: ബലി പെരുന്നാളിന് മുന്നോടിയായി 430 തടവു പുള്ളികൾക്ക് കൂടി മോചനം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയ ും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിെൻറ നിർദേശാനുസരണമാണിത്. സാഹചര്യങ്ങൾ മൂലം ജയിലിൽ എത്തപ്പെട്ട മനുഷ്യർക്ക് പുനർവിചിന്തനത്തിനും പുതുജീവിതത്തിനും അവസരമൊരുക്കുവാനും അവരുടെ കുടുംബങ്ങളുമൊത്ത് നല്ല ജീവിതം കെട്ടിപ്പടുക്കുവാനും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദിെൻറ ദയാ നടപടിയെന്ന് ദുബൈ അറ്റോണി ജനറൽ ചാൻസലർ ഇസ്സാം ഇൗസ അൽ ഹുമൈദാൻ പറഞ്ഞു. ദുബൈ പൊലീസ് ജനറൽ കമാൻറുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ മോചനത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നതായി അറ്റോണി ജനറൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.