അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബി ൻ സായിദ് ആൽ നഹ്യാൻ റിപ്പബ്ലിക്ക് ഓഫ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ഔദ ്യോഗിക സന്ദർശനാർഥം എത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം സമൂഹമുള്ള ഈ രാജ്യത്ത േക്ക് ശൈഖ് മുഹമ്മദിെൻറ ആദ്യ സന്ദർശനമാണിതെന്ന പ്രത്യേകതയുമുണ്ട്. ഇരു രാജ്യങ്ങ ളുടെയും സഹകരണത്തോടെ സുരക്ഷ, സ്ഥിരത, പുരോഗതി എന്നിവയിലൂന്നി പരസ്പര നേട്ടമുണ്ടാക് കാനും ആഗോളതലത്തിൽ സഹിഷ്ണുത, സഹകരണം, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ ഏകീകരിക്കുന്നതിനുള്ള പ്രാധാന്യം വിളംബരം ചെയ്യാനും സന്ദർശനം സഹായിക്കും. ചൈനീസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ശൈഖ് ഇന്തോനേഷ്യയിലേക്ക് തിരിച്ചത്.
സോക്കർനോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിന് ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ബൊഗോർ കൊട്ടാരത്തിൽ പരമ്പരാഗത രീതിയിലെ ഔദ്യോഗിക സ്വീകരണ ചടങ്ങിൽ ഇരുരാജ്യങ്ങളുടെയും ദേശീയഗാനാലാപന ശേഷം പീരങ്കികളിൽ 21 റൗണ്ട് വെടിയുതിർത്ത് ശൈഖ് മുഹമ്മദ് ബിൻ സായിദിന് ഇന്തോനേഷ്യ അഭിവാദ്യമറിയിച്ചു. തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. യു.എ.ഇ-ക്കും ഇന്തോനേഷ്യക്കുമിടയിൽ സൗഹൃദവും സഹകരണവും ശക്തപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ബോഗോർ പ്രസിഡൻഷ്യൽ പാലസിൽ ശൈഖ് മുഹമ്മദും പ്രസിഡൻറ് വിഡോഡോയും പിന്നീട് ഔദ്യോഗിക ചർച്ച നടത്തി. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ഇഴയടുപ്പം വർധിക്കുന്നതിനൊപ്പം നിക്ഷേപം, സാമ്പത്തികം, സാംസ്കാരികം, വികസനം, കാർഷികം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
യു.എ.ഇ രാഷ്ട്ര പിതാവും പ്രഥമ പ്രസിഡൻറുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ 1990ലെ ഇന്തോനേഷ്യ സന്ദർശനം യുഎഇ^-ഇന്തോനേഷ്യൻ ബന്ധത്തിൽ വരുത്തിയ പുരോഗതിയും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫയുടെ നേതൃത്വത്തിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക്കുമായുള്ള ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നത് ദീർഘവീക്ഷണത്തോടെയുള്ള താൽപര്യങ്ങളുടെ ഭാഗമാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. എണ്ണ വാതക പുനരുപയോഗ ഊർജ്ജ മേഖലകളിലും, കൃഷി, ടൂറിസം, നിക്ഷേപം തുടങ്ങിയ മേഖലകളിലും കൂടുതൽ അവസരമൊരുക്കുന്നതോടൊപ്പം മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനും ഇതു സഹായിക്കും.
യു. എ. ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്.ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി ക്രൗൺ പ്രിൻസ് കോർട് ചീഫ് ശൈഖ് ഹാമദ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി വിമാനത്താവളങ്ങളുടെ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ താഹ്നൂൻ ആൽ നഹ്യാൻ, സാമ്പത്തികകാര്യ വകുപ്പു മന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി, ഊർജ്ജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂഇ, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, സാംസ്കാരിക വൈജ്ഞാന വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി, സഹ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) ഗ്രൂപ്പ് സി. ഇ. ഒയുമായ ഡോ. സുൽത്താൻ അൽ ജാബർ, സുപ്രീം ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹാമദ് അൽ ഷംസി, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, അബൂദബി കിരീടാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്റൂഇ, ശൈഖ ഹസ്സ ബിൻത് മുഹമ്മദ് ബിൻ ഹാമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, ഇന്തോനേഷ്യയിലെ യു.എഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ മുത്ലാക്, എന്നിവരും ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദ് ബിൻ സായിദിനൊപ്പം ഇന്തോനേഷ്യയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.