ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകനും ഷാർജ നഗരാ സൂത്രണ സമിതി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കി. കിങ് ഫൈസൽ പള്ളിയിൽ രാവിലെ ഒമ്പതിന് നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമായിരുന്നു സമീപത്തെ ഖബർസ് ഥാനിൽ ഖബറടക്കിയത്. ശൈഖ് ഡോ. സുൽത്താനും വിവിധ എമിറേറ്റുകളിലെ നേതാക്കളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ അന്ത്യ കർമത്തിൽ പെങ്കടുത്തു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, സഹിഷ്ണുതാ കാ ര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ഷാർജ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ എമിറേറ്റുകളിലെ കിരീട ാവകാശികൾ, വിവിധ എമിറേറ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഷാർജ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് ഹെലികോപ്റ്ററിലാണ് മൃതദേഹം പള്ളി അങ്കണത്തിലേക്കെത്തിച്ചത്. മയ്യിത്ത് നമസ്കാരം നട ന്ന പള്ളിയുടെ സമീപത്തെ തെരുവുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. പൊലീസ് ഗതാഗതം നിയന്ത്രിച്ചു. മൂന്ന് കിലോമീറ്ററോളം നടന്നാണ് പലരും ചടങ്ങിനെത്തിയത്. 20000ത്തിലധികം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കിങ് ഫൈസൽ പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. ജനബാഹുല്യം കാരണം പലരും ഉദ്യാനങ്ങളിലും തെരുവുകളിലുമായാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. ഇമറാത്തികളും വിദേശികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ ഖബറടക്കചടങ്ങിൽ പെങ്കടുത്തെന്നും യു. എ.ഇയിലെ ജനങ്ങളുടെ െഎക്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഷാർജ വിദ്യാഭ്യാസ സമിതി മേധാവി സഇൗദ് അൽ കഅബി അഭിപ്രായപ്പെട്ടു. ശൈഖ് ഖാലിദ് എല്ലാവർക്കും സഹോദരനായിരുന്നു. അദ്ദേഹത്തിെൻറ വിനയവും ജോലിയോടുള്ള പ്രതിബദ്ധതയും പ്രശസ്തമായിരുന്നു. അദ്ദേഹത്തിെൻറ ആത്മാവിന് ശാന്തി നൽകാനും അദ്ദേഹത്തിെൻറ കുടുംബത്തിന് ഇൗ കനത്ത നഷ്ടം താങ്ങാനുള്ള കരുത്ത് നൽകാനും നമുക്ക് അല്ലാഹുവിനോട് പ്രാർഥിക്കാമെന്നും സഇൗദ് അൽ കഅബി പറഞ്ഞു.
നിരവധി രാഷ്ട്ര തലവന്മാർ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അനുശോചനമറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്, കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ ജാബിർ, ബഹ്റൈൻ ഭരണാധികാരി ഹമദ് രാജാവ്, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ഇൗജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസി തുടങ്ങിയവർ അനുശോചന സന്ദേശമയച്ചതായി ഷാർജ മീഡിയ ഒാഫിസ് അറിയിച്ചു. പൊതുജനങ്ങൾക്ക് അനുശോചനമറിയിക്കാൻ വെള്ളി വരെ ൈവകുന്നേരം നാലിന് ശേഷം അൽ ബദീ കൊട്ടാരം തുറന്നുകൊടുക്കും.
ബുധനാഴ്ച മുതൽ യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണമാണ്. യു.എ.ഇ പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിട്ടുണ്ട്. ആദരസൂചകമായി റേഡിയോ സ്റ്റേഷനുകൾ ലൈവ് പരിപാടികൾ റദ്ദാക്കുകയും ക്ലാസിക്കൽ സംഗീതവും പ്രാർഥനകളും മാത്രം സംപ്രേഷണം ചെയ്യുകയുമാണ്.
ശൈഖ് ഖാലിദ് തിങ്കളാഴ്ച ലണ്ടനിൽ മരിച്ചതായി ചൊവ്വാഴ്ചയാണ് ഷാർജ ഭരണാധികാരിയുടെ കാര്യാലയം അറിയിച്ചത്.
വിടവാങ്ങിയത് കലകളെ സ്നേഹിച്ച രാജകുമാരൻ
ഷാർജ: കലകളെയും അക്ഷരങ്ങളെയും സ്വന്തം മക്കളെ പോലെ സ്നേഹിച്ച സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മനസായിരുന്നു പ്രിയ പുത്രൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
ഒമ്പതാം വയസ്സിൽ ബ്രിട്ടനിലെത്തിയ അദ്ദേഹം കെൻറിലെ ടോൺബ്രിഡജ് സ്കൂളിലാണ് പഠിച്ചത്. ലണ്ടൻ യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഫ്രഞ്ച്, സ്പാനിഷ് ഭാഷകളും അസോസിയേഷൻ സ്കൂൾ ഒാഫ് ആർകിടെക്ചറിൽനിന്ന് വാസ്തുശിൽപവും പഠിച്ചു.
അറബിക്ക് പുറമെ ഏഴുഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ശൈഖ് ഫാഷൻ ഡിസൈനിങ് രംഗത്തെ വിസ്മയമായിരുന്നു. അദ്ദേഹത്തിെൻറ അതിമനോഹരമായ ഭാവനയായിരുന്നു ആധുനിക ഷാർജയിലെ നഗരവത്കരണവും നിരത്തുകളും. ഫാഷൻ ഡിസൈനിങിലും വാസ്തു കലയിലും നേടിയ ബിരുദങ്ങളുമായി വെറുതെ ഇരിക്കുകയായിരുന്നില്ല സാംസ്കാരിക ഷാർജയുടെ രാജകുമാരൻ. ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ അൽ ഖാസിമി ബ്രാൻഡുമായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹത്തിെൻറ വേറിട്ട വഴി ലോകം വിസ്മയ
ത്തോടെയാണ് നോക്കിയത്. ഷാർജ നഗര ആസൂത്രണ വിഭാഗം ചെയർമാൻ എന്ന പദവി അദ്ദേഹത്തിന് ആലങ്കാരികമായിരുന്നില്ല, മറിച്ച് ഷാർജയുടെ അലങ്കാരമായിരുന്നു. രാജകീയമായ എല്ലാതിരക്കുകളിൽ നിന്നും മാറി നിന്ന് വികസനവും കലകളെയും എങ്ങനെ സന്നിവേഷിപ്പിക്കാമെന്ന് ചിന്തിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത ഷാർജയുടെ പ്രിയരാജകുമാരാ വിട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.