ദുബൈ: ഇൗ വർഷത്തെ സിവിൽ സർവീസ് ഫലം വന്നപ്പോൾ ഒാരോ മലയാളിയും ആഘോഷിച്ച ഒരു വിജയമുണ്ട്. ഇല്ലായ്മകളെ തല ഉയർത്തി നിന്നു നേരിട്ട, നിശ്ചയ ദാർഢ്യത്തിെൻറയും കഠിനാധ്വാനത്തിെൻറയും മധുരഫലം കൊയ്ത ഷാഹിദ് തിരുവള്ളൂരിേൻറത്. ആദ്യ ശ്രമത്തിൽ ലഭിച്ചത് പൂജ്യം മാർക്കായിട്ടും വെച്ച കാൽ പിന്നോട്ടില്ലെന്നുറപ്പിച്ച് പരിശ്രമിച്ച ഇദ്ദേഹത്തിെൻറ വിജയത്തിലേക്കുള്ള പാത ഒട്ടും സുഗമമായിരുന്നില്ല. യത്തീംഖാനയിലും മദ്രസയിലും പഠിച്ചും പഠിപ്പിച്ചും സിവിൽ സർവീസ് പരിശ്രമം തുടർന്ന ഷാഹിദ് ഒടുവിൽ താൻ ആഗ്രഹിച്ചതും അർഹിച്ചതുമായ വിജയം സ്വന്തമാക്കി.
സിവിൽ സർവീസ് സ്വപ്നം കണ്ടവരും, സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരുമെല്ലാം ഇൗ വിജയം അവരുടെതു കൂടിയായി സന്തോഷിച്ചു. വിജയപഥമേറി നിൽക്കുേമ്പാഴും താൻ പിന്നിട്ട വഴികളെക്കുറിച്ച് വിനയാന്വിതമായി വിവരിച്ച ഷാഹിദിെൻറ ഫേസ്ബുക്ക് പോസ്റ്റുകളും അഭിമുഖങ്ങളും മാസങ്ങൾക്കിപ്പുറവും സൂപ്പർ ഹിറ്റാണ്. നാട്ടിലെമ്പാടുമുള്ള സ്വീകരണ തിരക്കുകൾക്കും സിവിൽ സർവീസ് അക്കാദമിയിലേക്ക് പറക്കാനുള്ള ഒരുക്കങ്ങൾക്കുമിടയിൽ ചെറിയ ഇടവേള ചിലവിടാൻ ഷാഹിദിപ്പോൾ യു.എ.ഇയിലുണ്ട്. സ്വന്തം ഗ്രാമമായ നെടുമ്പ്രമണ്ണയിൽ നിന്നുള്ള പ്രവാസികളും കെ.എം.സി.സി ഘടകങ്ങളും ഇന്ത്യൻ അസോസിയേഷനുകളും ഒരുക്കുന്ന ഒരുപിടി ചടങ്ങുകളിൽ പെങ്കടുക്കുന്നതിനൊപ്പം ഇവിടുത്തെ ഇന്ത്യൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും അസാധ്യമായി ഒന്നുമില്ല എന്ന പരമസത്യം ബോധ്യപ്പെടുത്തുക തന്നെ വരവിെൻറ പ്രധാന ലക്ഷ്യം.
അന്യനാട്ടിൽ വന്ന് രാപ്പകൽ അധ്വാനിച്ച് അതു കൊണ്ടൊരുക്കിയ വീട്ടിൽ വാർധക്യം കഴിച്ചു കൂട്ടുക എന്ന രീതി പ്രവാസി സമൂഹം അവസാനിപ്പിക്കേണ്ട സമയമായെന്ന് ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജീവിതപ്രയാസങ്ങളിൽ നിന്ന് രക്ഷതേടിയാണ് മുൻ തലമുറ പ്രവാസം സ്വീകരിക്കേണ്ടി വന്നത്.
അതൊരു നിർബന്ധാവസ്ഥയായിരുന്നു. ഉപജീവനത്തിനു മാത്രം ഉതകുന്ന ജോലികളുമായി വിദേശത്ത് കഴിഞ്ഞുകൂടേണ്ടി വരുന്ന അവസ്ഥക്ക് ഇനിയെങ്കിലും മാറ്റമുണ്ടാവണം. കഴിഞ്ഞ തലമുറ മരുമണ്ണിൽ വന്ന് വിയർപ്പൊഴുക്കിയതിെൻറ പച്ചപ്പും നൻമയും മലയാള നാട് ആവോളം ആസ്വദിക്കുന്നുണ്ടിപ്പോൾ. നാടിെൻറ സാമൂഹിക^സാംസ്കാരിക^ജീവകാരുണ്യ മുന്നേറ്റങ്ങളിലെല്ലാം പ്രവാസിയുടെ കൈയൊപ്പുണ്ട്. പ്രവാസികളുടെ മക്കളും ഗൾഫ് രാജ്യങ്ങളിൽ തന്നെ പഠിച്ചുവളർന്നവരുമുൾപ്പെടെ നിരവധി പേർ ഡോക്ടർമാരും എഞ്ചിനീയർമാരുമായി സേവനം ചെയ്യുന്നുണ്ട്.
എന്നാൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള വൈവിധ്യവും ശക്തവുമായ മേഖലയിലേക്ക് പ്രവാസി വിദ്യാർഥികളെ വഴികാണിക്കേണ്ടതുണ്ട്. മുൻകാലങ്ങളിലെ സ്പൂൺഫീഡിങ് രീതിയും മെഡിക്കൽ^എഞ്ചിനീയറിങ് ഭ്രമവുമാണ് സിവിൽ സർവീസ് താൽപര്യവുമായി ഇവിടെ നിന്നുള്ള കുട്ടികൾ എത്താതെ പോയത്. അന്താരാഷ്ട്ര നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസവും പഠന^ പരിശീലനത്തിനുള്ള സ്രോതസ്സുകളും ലഭ്യമാണെന്നിരിക്കെ അതിനുള്ള ഗൗരവമായ ശ്രമങ്ങൾ ആരംഭിക്കാൻ വൈകിക്കൂടാ. തനിക്ക് സിവിൽ സർവീസ് നേടാമെങ്കിൽ എഴുതാനും വായിക്കാനുമറിയുന്ന ഏതൊരാൾക്കും സാധ്യമാണിതെന്ന് ബോധ്യപ്പെടുത്തുകയാണ് ഇൗ സന്ദർശനത്തിെൻറ മുഖ്യ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. മറ്റുള്ള മനുഷ്യരുടെ ജീവിതാവസ്ഥകൾ തിരിച്ചറിയലും സാമൂഹിക ഇടപെടലുകളും സിവിൽ സർവീസ് പരിശ്രമങ്ങൾക്ക് അത്യാവശ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ സാമൂഹിക പ്രവർത്തനത്തിനും സന്നദ്ധ സേവനങ്ങളിലും മുൻനിരയിലുണ്ട് എന്നത് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണെന്നും ഷാഹിദ് കൂട്ടിച്ചേർത്തു.
അബൂദബി ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഇന്ന് രാത്രി സംഘടിപ്പിക്കുന്ന സ്കോളസ്റ്റിക് അവാർഡ് വിതരണ ചടങ്ങിൽ ഷാഹിദ് പെങ്കടുക്കുന്നുണ്ട്. സിവിൽ സർവീസ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കും പ്രചോദന സംഭാഷണങ്ങൾക്കുമായി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സാധാരണ പ്രവാസികൾക്കും 0568522784 നമ്പറിൽ ബന്ധപ്പെടാം.
ജൂലൈ ലക്കം ‘മാധ്യമം കുടുംബ’ത്തിൽ ഷാഹിദ് തിരുവള്ളൂരിെൻറ വിജയഗാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.