അബൂദബി: മുൻനിര സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിൻ തയ്യാറാക്കിയ മിഡി ൽ ഇൗസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ ബ്രാൻറുകൾക്കു പിന്നിലെ വനിതാ സംരംഭകരുടെ പട്ടികയിൽ ടേബ്ൾസ് ചെയർപേഴ്സൻ ഷഫീന യൂസുഫലിയും. പ്രാദേശികമായും അന്തർദേശീയ തലത്തിലും മുദ്രപതിപ്പിച്ച 60 ബ്രാൻറുകളുടെ ചാലക ശക്തികളുടെ പട്ടികയാണ് ഒരുക്കിയിരിക്കുന്നത്.
ഇതിലെ ഏക ഇന്ത്യക്കാരിയാണ് ഷഫീന. 2010 ൽ ടേബ്ൾസ് സ്ഥാപിച്ച ഷഫീന ആതിഥ്യ^ഭക്ഷണ വ്യവസായ മേഖലയിൽ ഒേട്ടറെ നേട്ടങ്ങളും പുരസ്കാരങ്ങളും കൈവരിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ ഗലിറ്റോസ്, ഫേമസ് ഡേവ്സ്, ഷുഗർ ഫാക്റ്ററി, പാൻകേക്ക് ഹൗസ്, കോൾഡ് സ്റ്റോൺ ക്രീമറി തുടങ്ങിയ സംരംഭങ്ങളെ യു.എ.ഇയിലും ഇന്ത്യയിലും അവതരിപ്പിച്ചതിനു പുറമെ പെപ്പർ മിൽ, ബ്ലൂംസ് ബറീസ്, മിങ്സ് ചേംബർ എന്നീ സംരംഭങ്ങൾക്കും തുടക്കമിട്ടു.
ഏഴു വർഷത്തിനിടെ ഏറെ പ്രശസ്തമായ 30 ഭക്ഷണ^പാനീയ സ്ഥാപനങ്ങളാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.