യു.എ.ഇ-ഇന്തോനേഷ്യ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെക്കുന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും ഇന്തോനേഷ്യൻ പ്രസിഡന്‍റ്​ ജോകോ വിദോഡോയും

ഇന്തോനേഷ്യയുമായും 'സെപ'

അബൂദബി: ഇന്ത്യക്കും ഇസ്രായേലിനും പിന്നാ​ലെ ഇന്തോനേഷ്യയുമായും സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ച്​ യു.എ.ഇ. വ്യാപാരരംഗത്ത്​ വമ്പിച്ച കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന കരാറിനാണ്​ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തോനേഷ്യയുമായി ഒപ്പിട്ടത്​. കരാർ ഇരു രാജ്യങ്ങളും തമ്മിലെ ദീർഘകാലബന്ധം ശക്തിപ്പെടുത്തുകയും വർധിച്ച വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയുടെ ഒരു പുതിയ യുഗത്തിന്​ തുടക്കം കുറിക്കുകയും ചെയ്യുമെന്ന്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ട്വിറ്ററിൽ കുറിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്‍റ്​ ജോകോ വിദോഡോയുടെ സാന്നിധ്യത്തിലാണ്​ കരാറിൽ ഒപ്പുവെക്കൽ ചടങ്ങ്​ നടന്നത്​. കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം 10 ബില്യൻ ഡോളറിലെത്തുമെന്നാണ്​ കരുതുന്നത്​. നിലവിൽ മൂന്ന്​ ബില്യൺ ഡോളർ വ്യാപാരം നടക്കുന്നുണ്ട്​. 2030ഓടെ യു.എ.ഇയിൽ പ്രത്യക്ഷമായും പരോക്ഷമായും 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാർ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു

Tags:    
News Summary - 'Sepa' with Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.