മുതിർന്ന ഉദ്യോഗസ്ഥർ അൽ ദഫ്ര എയർ ബേസിലെ വ്യോമസേന കാര്യാലയവും പ്രതിരോധ കമാൻഡും സന്ദർശിച്ചപ്പോൾ

അൽ ദഫ്രയിലെ വ്യോമസേന കാര്യാലയം മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു

അബൂദബി: എക്‌സിക്യൂട്ടിവ് ഡിപ്പാർട്മെൻറ്​ ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് മേധാവി മേജർ ജനറൽ ജുമഅ അൽ കാബി, അൽ ദഫ്ര എയർ ബേസിലെ വ്യോമസേന കാര്യാലയവും പ്രതിരോധ കമാൻഡും സന്ദർശിച്ചു. ഈദ് അൽ അദ്ഹ ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സായുധ സേനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ യു.എ.ഇ നേതൃത്വത്തി​െൻറ ഈദ് ആശംസകളും അഭിനന്ദനങ്ങളും കൈമാറി.

പ്രതിരോധ നയങ്ങളുടെയും തന്ത്രപരമായ കാര്യങ്ങളുടെയും എക്‌സിക്യൂട്ടിവ് വിഭാഗം മേധാവി മേജർ ജനറൽ സ്​റ്റാഫ് പൈലറ്റ് മുബാറക് അൽ നയാദിയും പ്രതിരോധ മന്ത്രാലയം മേജർ ജനറൽ അബ്​ദുല്ല അൽ ഹമൂദിയും ലാൻഡ് ഫോഴ്സ് കമാൻഡ് സന്ദർശിക്കുകയും ഈദ് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്​തു. പ്രതിരോധ മന്ത്രാലയത്തിലെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ വിവിധ യൂനിറ്റുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ, സായുധ സേനയിലെ അംഗങ്ങൾ എന്നിവരുമായി സന്തോഷം പങ്കുവെക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.