പ്രവാസി ഇന്ത്യ പ്രതിനിധികൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംബസി അധികൃതർക്ക് പ്രവാസി ഇന്ത്യ നിവേദനം നൽകി.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേം ചന്ദ്, കമ്യൂണിറ്റി അഫയേഴ്സ് അറ്റാഷെ ഗൗരവ് കുമാർ സിങ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രസർക്കാർ നടപടികളുടെ കാലതാമസം മൂലമുണ്ടാകുന്ന വിഷയങ്ങൾ ചർച്ച ചെയ്തു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹസീബ്, സെക്രട്ടറി ഹാഫിസുൽ ഹഖ് എന്നിവരാണ് നിവേദനം നൽകിയത്.
ഇ-കെയർ സംവിധാനം മൂഖലം മൃതദേഹം കൊണ്ടുപോകാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇ-കെയർ സംവിധാനത്തിന് പ്രയോജനങ്ങളേക്കാൾ കൂടുതൽ പോരായ്മകളാണുള്ളതെന്നും അതിനാൽ ഇത് ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
മരണപ്പെടുന്നവരുടെ കുടുംബങ്ങളുടെ മാനസികാവസ്ഥയെ പരിഗണിച്ചു കൊണ്ട് വേണം സംവിധാനത്തെ പുനർനിർമിക്കേണ്ടത്. ദുർബല വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ട് നടപടികൾ സ്വീകരിക്കണം.
നടപടിക്രമങ്ങൾ ലളിതമാക്കുക, ബഹുഭാഷ പിന്തുണ നൽകുക, സമൂഹിക സംഘടനകളുടെ സഹായം തേടുക എന്നിവ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യും -നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.