ദുബൈ: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കുേമ്പാൾ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുന്ന പതിവ് എയർ ഇന്ത്യ അവസാനിപ്പിക്കുന്നു. മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകൾ തിരിച്ച് ഏകീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് വിശദീകരണം നടത്താൻ വിളിച്ചുചേർത്ത യോഗം ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അലേങ്കാലപ്പെട്ടു. ഇതോടെ എത്രയായിരിക്കും പുതിയ നിരക്കെന്ന് പ്രഖ്യാപിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് നേരത്തെ, വലിയ പരാതിക്ക് വഴി വെച്ചിരുന്നു. മൃതദേഹത്തോട് ഇത്തരത്തിൽ അനാദരവ് കാണിക്കുന്നത് ചൂണ്ടിക്കാട്ടി ഗൾഫ് മാധ്യമം പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു.
ഇൗ ദുസ്ഥിതി മാറ്റാൻ സജീവമായി രംഗത്തുണ്ടായിരുന്ന വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനവും നല്‍കിയിരുന്നു. ഇതിെൻറയൊക്കെ ഫലമായാണ് പുതിയ തീരുമാനം. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം തൂക്കി നോക്കുന്നത് തുടരും. എന്നാൽ ഇതിെൻറ അടിസ്ഥാനത്തിലായിരിക്കില്ല പണം ഇൗടാക്കുന്നത്. ഇത് എത്രയെന്ന് ഇപ്പോൾ കൃത്യമായി പറയാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കുമുള്ള നിരക്കിൽ വിത്യാസമുണ്ട്. കൊച്ചു കുട്ടികളുടെ കാര്യത്തിലും വ്യതിയാനം ഉണ്ടായേക്കും. മേഖലകൾ തിരിച്ചുള്ള നിരക്ക് വൈകാതെ പുറപ്പെടുവിക്കുമെന്നും അവർ പറഞ്ഞു.
നിലവില്‍, കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കിയിരുന്നത്.
ഒരു കിലോയ്ക്ക് 15 ദിര്‍ഹം മുതല്‍ നിരക്ക് ഇൗടാക്കിയിരുന്നു. ഇനി ഈ അവസ്ഥ പൂര്‍ണ്ണമായും ഇല്ലാതാകും. എയര്‍ഇന്ത്യയ്ക്ക് പിന്നാലെ കൂടുതല്‍ വിമാന കമ്പനികളും ഇതേ പാത പിന്‍തുടരുമെന്നാണ് സൂചന. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ എയർ ഇന്ത്യയുടെ കാർഗ്ഗോ വിഭാഗം കൈകാര്യം ചെയ്യുന്ന അറേബ്യൻ ട്രാവൽസ് വിളിച്ച വിശദീകരണ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. യോഗത്തിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി അനുകൂല സംഘടനാ നേതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് യോഗം അലങ്കോലപ്പെട്ടത്.
ഒടുവിൽ എയര്‍ ഇന്ത്യ അധികൃതർക്ക് യോഗം നിർത്തിവെക്കേണ്ടി വന്നു. ശനിയാഴ്ച രാത്രി 7.30 ന് ഖിസൈസിലെ ഒരു റെസ്റ്റോറൻറിലായിരുന്നു യോഗം ചേർന്നത്. അഷ്‌റഫ് താമരശ്ശേരി അടക്കമുള്ള പൊതു പ്രവർത്തകർക്ക് പ്രവേശനം നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സംഘടനകൾക്ക് ക്ഷണം ഇല്ലായിരുന്നെന്നാണ് അധികൃതർ പറയുന്നത്.
ബി.ജെ.പിയുടെ ഒരു പ്രതിനിധി നേരത്തെ യോഗ വേദിയിൽ സ്ഥാനം പിടിച്ചിരുന്നു. ഇടയ്ക്കു താനാണ് യോഗത്തിൽ പങ്കെടുക്കേണ്ട ഔദ്യോഗിക വ്യക്തിയെന്ന് പറഞ്ഞു മറ്റൊരു ബി.ജെ.പി നേതാവ് കൂടി എത്തിയതോടെ വാക്കേറ്റമായി. ഇരുവരും തമ്മിലെ തർക്കം ൈകയ്യാങ്കളിയുടെ വക്കിൽ എത്തിയതോടെയാണ് യോഗം ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.