ഷാർജ: ഉറപ്പിച്ചു പറയാം, യു.എ.ഇയിെല ഏറ്റവും മികച്ച സെൽഫി കേന്ദ്രങ്ങളുടെ പട്ടികയിൽ രണ്ടു നാൾ കൂടി മുൻനിരയിൽ ഷാർജ എക്സ്പോ സെൻററിലെ കമോൺ കേരള മേള നഗരിയായിരിക്കും. സ്നേഹത്തിെൻറയും പ്രത്യാശയുടെയും പ്രതീകമായ കമോൺകേരള ഒൗദ്യോഗിക ചിഹ്നം ഹോപ്പിയുടെ കൂറ്റൻ മാതൃകയുടെ ഒപ്പം നിന്ന് ചിത്രമെടുക്കാനുള്ള തിരക്കായിരുന്നു ഇന്നലെ രാവിലെ മുതൽ മേള നഗരിയിൽ. കേരള ഗ്രാമത്തിലെ ഒാരോേരാ മേഖലയിൽ നിന്നും െസൽഫി പിടിച്ചാണ് വിദേശികൾ ഉൾപ്പെടെ സന്ദർശകർ മടങ്ങിയത്.
ഭക്ഷണപ്പുരകളിലും സെൽഫിത്തിരക്കായിരുന്നു. ഇൗ സെൽഫികൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. മികച്ച കമോൺ കേരള സെൽഫികൾക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ട്. comeonkeralaselfie എന്ന ഹാഷ്ടാഗിൽ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്നാണ് സമ്മാനാർഹരെ തെരഞ്ഞെടുക്കുക. അപ്പോൾ കമോൺ കേരള സെൽഫികൾ ചറ പറാ ഇേട്ടാളൂ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.