കേരള സാഹിത്യ അക്കാദമി-  സാഹിത്യോത്സവത്തിന് ഇന്ന്  തുടക്കം

 ദ​ുബൈ: മൂന്നു ദിവസത്തെ കേരള സാഹിത്യ അക്കാദമി - സാഹിത്യോത്സവത്തിന് ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ ഇന്ന് തുടക്കമാകും. രാത്രി എട്ടിന്​ കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.  മേയ് അഞ്ചിന് നടക്കുന്ന, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രചനാമത്സരത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന്​ സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇനിയും രജിസ്​റ്റർ ചെയ്യാത്തവർക്ക്​ നാളെ നേരിട്ടെത്തി രജിസ്​റ്റര്‍ ചെയ്യാം. ഇതിനായി നാളെ രാവിലെ എട്ടു മണിക്കു തന്നെ മത്സരാർത്ഥികൾ ഗൾഫ് മോഡൽ സ്‌കൂളിൽ  എത്തണം. ഒമ്പത്​  മണി മുതൽ 10 മണിവരെ നടക്കുന്ന വിവിധ മലയാള രചനാ മത്സരങ്ങളിൽ ഒൻപത്​ മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്നവർക്ക്​ പങ്കെടുക്കാം.  കഥ, കവിത, ലേഖനം എന്നീ മേഖലകളില്‍ നടക്കുന്ന മത്സരത്തി​​െൻറ  വിഷയം 10 മിനിറ്റ് മുന്‍പ് നല്‍കും. 

തുടർന്ന് വിദ്യാർത്ഥികൾക്കായി 'വായന, എഴുത്ത് ആസ്വാദനം' എന്ന വിഷയത്തിൽ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കവി സച്ചിദാനന്ദൻ, പ്രഫ കെ. ഇ. എന്‍ കുഞ്ഞഹമ്മദ്, പ്രഫ. എം. എം. നാരായണന്‍,  ടി. ഡി രാമകൃഷ്ണന്‍ എന്നിവർ പ​െങ്കടുക്കുന്ന ശില്പശാലയും സംവാദവും നടക്കും.  ഉച്ചയ്ക്ക് രണ്ടു മണിമുതൽ 3. 30 വരെ, യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കുന്ന ‘മാധ്യമ ഭാഷയും സംസ്കാരവും’ ടോക് ഷോ അരങ്ങേറും 
3.30 മുതൽ ആറു മണി വരെ  ‘പ്രവാസ രചനകൾ -ഒരു അന്വേഷണം’ എന്ന വിഷയത്തിൽ ശില്പശാല. രചനയുടെ ശില്പ തലങ്ങളും ആസ്വാദന രീതികളും സാഹിത്യത്തിലെ നൂതന പ്രവണതകളും  ശില്പശാല ചർച്ചചെയ്യും. വൈകിട്ട്​ ആറിന്​ സാംസ്കാരിക സമ്മേളനം. ‘എ​​െൻറ കേരളം എ​​െൻറ മലയാളം^സ്മരണയുടെ അറുപതാണ്ട്’ എന്ന ആശയത്തിൽ കേരളത്തി​​െൻറ  വജ്രജൂബിലി ആഘോഷങ്ങളുടെ ഗള്‍ഫ്‌ പതിപ്പാണ്‌ ഇവിടെ അരങ്ങേറുന്നത്. മലയാള സാഹിത്യത്തിലെ ഉത്കൃഷ്​ഠ രചനകള്‍ കോര്‍ത്തിണക്കി കലാവിരുന്നും ഒരുക്കുന്നുണ്ട്. 
പിറ്റേ ദിവസം  സ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമായി  ശില്പശാല ഒരുങ്ങുകയാണ്. ഭാഷയുടെ വിവിധ മേഖലകള്‍ ചര്‍ച്ചക്കെടുത്തുകൊണ്ട് അധ്യാപകര്‍ക്ക് മാത്രമായി ഒരു ശില്പ ശാല ഇതാദ്യമായാണ് ഒരുക്കുന്നത്. മാതൃഭാഷയും പ്രവാസവും എന്നതാണ്​ വിഷയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0588127711/0588127788.

Tags:    
News Summary - sehityam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.