ദുബൈ: 30 ലക്ഷം ദിർഹം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സെക്യുരിറ്റി ഗാർഡുകളുടെ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. ഒരു പ്രമുഖ സ്ഥാപനത്തിെൻറ പണം കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നാണ് മുറഖബാത്ത് പ്രദേശത്തു നിന്ന് മോഷണം നടന്നത്. ഇൗ ആഴ്ച ആദ്യമാണ് മോഷണമുണ്ടായത്. കമ്പനിയുടെ സുരക്ഷാ ജീവനക്കാരൻ തന്നെയാണ് വാഹനം തുറന്ന് പണമെടുത്തത് എന്ന് പൊലീസിനു സൂചന ലഭിച്ചിരുന്നു. തുടരേന്വഷണത്തിൽ ആറംഗ സംഘമാണ് കൃത്യം നടത്തിയത് എന്ന് വ്യക്തമായി.ഇവരെ കരിമ്പട്ടികയിൽ പെടുത്തി എല്ലാ അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകുകയായിരുന്നു. പിന്നീട് റാശിദീയ മേഖലയിലെ ഒരു വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. രാജ്യം വിട്ട് പോകാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തി വന്നതിനാൽ പുറത്തിറങ്ങാനോ പണം കൈമാറ്റം െചയ്യാനോ കഴിഞ്ഞില്ല.
ഇത്തരം കുറ്റകൃത്യങ്ങൾ നേരിടാനും കുറ്റക്കാരെ അമർച്ച ചെയ്യാനും ദുബൈ പൊലീസ് സർവസജ്ജമാണെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പൊലീസ് സംഘത്തെ അഭിനന്ദിച്ചു. പ്രതികളെ തുടർ നിയമനടപടികൾക്കായി ദുബൈ പ്രൊസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.