??????? ???????????? ???? ??????? ??????????? ??????? ????????

ഡൈവർമാർക്ക്​ പൊലീസ്​ ക്ലിനിക്കിൽ ചികിത്സ 

ദുബൈ: വേണ്ടത്ര പരിശീലനമോ മുൻകരുതലോ ഇല്ലാതെ കടലിൽ ഡൈവ്​ ചെയ്​ത്​ അസുഖ ബാധിതരായ 16 പേർക്ക്​ അൽ തവാറിലെ ദുബൈ പൊലീസ് ക്ലിനിക്കിൽ ചികിത്സ നൽകി. കടലിനടിത്തട്ടിൽ ഏറെ നേരം കഴിയുകയോ പെ​െട്ടന്ന്​ പൊന്തി വരികയോ ചെയ്യുന്നവർക്കാണ്​ മരണകാരണം പോലുമായേക്കാവുന്ന ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടാവുന്നത്​. രക്​തത്തിൽ നൈട്രജൻ കലരുകയും പക്ഷാഘാതമുണ്ടാവുകയും ചെയ്​ത സംഭവങ്ങളുമുണ്ട്​. ക്ലിനിക്കിലെ ഡീ ക​മ്പ്രഷൻ ചേംബറി​​െൻറ സഹായത്തോടെയാണ്​ ചികിത്സ. 

സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെയോ വേണ്ടത്ര പരിചയമില്ലാതെയോ കടലിൽ ​ൈഡവു ചെയ്​തവർക്കാണ്​ പ്രശ്​നമെന്ന്​ ഗതാഗത രക്ഷാ വിഭാഗത്തിലെ ഫിറ്റ്​നസ്​ മേധാവി മേജർ ഇസ്​മായിൽ ഹസ്സൻ മഹ്​മൂദ്​ പറഞ്ഞു. നൈട്രജൻ കുമിളകൾ ശരീരത്തിനുള്ളിൽ നിന്ന്​ നീങ്ങുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്​ത്​ സുരക്ഷിതരായാണ്​ ഡൈവർമാർ കേന്ദ്രം വിടുന്നത്​.  ഇതു സംബന്ധിച്ച അന്വേഷണങ്ങൾക്ക്​ 901 നമ്പറിലും അടിയന്തിര സഹായത്തിന്​ 999 നമ്പറും ഉപയോഗിച്ച്​ പൊലീസുമായി ബന്ധപ്പെടാം. 

Tags:    
News Summary - scuba diving-dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.