അജ്മാൻ: സർ സയ്യിദ് കോളജ് യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ‘സ്നേഹസദ്യ 2025’ നവംബർ 16ന് അജ്മാനിലെ ഫാം ഹൗസിൽ നടത്തും. പൂക്കളം ഒരുക്കൽ, കമ്പവലി, സംഗീത പരിപാടികൾ, വിവിധ വിനോദങ്ങൾ തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. യു.എ.ഇ ദേശീയ ദിനാഘോഷം സംഗീത പരിപാടിയായ ‘റാഫി കെ യാദെ’, സ്കോട്ടയുടെ പാടാം നമുക്ക് പാടാം ടീമിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ആദ്യവാരം നടത്താനും അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായുള്ള വിനോദ യാത്ര ഡിസംബർ അവസാന വാരം നടത്താനും തീരുമാനിച്ചു.
സർ സയ്യിദ് കോളജിന് മനോഹരമായ ഗേറ്റ് നിർമിച്ചുനൽകാൻ സ്കോട്ടയുടെ യോഗത്തിൽ തീരുമാനമായി. സ്കോട്ടയുടെ സ്വപ്നമായ ‘101 ലിവിങ് ലെജൻഡ്സ്’ പദ്ധതിയും പ്രഖ്യാപിച്ചു. സർ സയ്യിദ് കോളജിൽ പഠിച്ച തലമുറകളിൽനിന്നുള്ള 101 പ്രഗത്ഭ സർ സയ്യിദന്മാരുടെ ജീവിതയാത്രയും നേട്ടങ്ങളും ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാനാണ് പദ്ധതി.
ബിസിനസ്, രാഷ്ട്രീയം, സാമൂഹിക സേവനം, കായികം, ശാസ്ത്രം, മാധ്യമം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സിനിമ മറ്റു മേഖലകളിൽ മികവ് തെളിയിച്ച സർ സയ്യിദന്മാർക്ക് ഈ പുസ്തകത്തിൽ സ്ഥാനം ലഭിക്കും. യോഗത്തിൽ നാസർ അഹ്മദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷംസീർ കണ്ടത്തിൽ സ്വാഗതവും ട്രഷറർ ഹാഷിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.