അബൂദബി: ജനുവരി 30 മുതൽ ഫെബ്രുവരി എട്ടുവരെ തലസ്ഥാന നഗരിയിലെ കോർണിഷിലും അൽഐൻ അൽ ജ ാഹിലി പാർക്കിലും അൽദഫ്റയിലെ സിറ്റി മാളിലും അബൂദബി ശാസ്ത്രമേള നടക്കും. ശാസ്ത്ര വിക സനത്തിെൻറ പുതുസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതാവും ഈ വർഷത്തെ ശാസ്ത്രമേളയെന്ന് സംഘാടകരായ അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
80 ശതമാനത്തിലേറെ പുതുമയുള്ള ശാസ്ത്ര വികസന പരിപാടികളാവും ഇക്കുറി അവതരിപ്പിക്കുകയെന്ന് വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പ് ആക്ടിങ് സെക്രട്ടറി അമീർ അൽ ഹമ്മാദി അറിയിച്ചു. വ്യത്യസ്തമായ 20 പുതുമകൾ പ്രദർശിപ്പിക്കുന്നതിനുപുറമെ 75 ശിൽപശാലകളും ശാസ്ത്രീയ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. 19,440 വിദ്യാർഥികളെയാണ് ഈ വർഷത്തെ മേളയിൽ പ്രതീക്ഷിക്കുന്നത്. അൽഐൻ മേഖലയിൽ 22ഉം അൽദഫ്റ മേഖലയിൽ അഞ്ചും ശിൽപശാലകൾ സംഘടിപ്പിക്കും. 2071ലേക്കുള്ള പ്രയാണത്തിനുള്ള തന്ത്രപരമായ സംരംഭമാണ് അബൂദബി സയൻസ് ഫെസ്റ്റിവലെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.