കുട്ടികൾക്ക്​ വാക്​സിനേഷൻ ഡ്രൈവുമായി സ്​കൂളുകൾ

ദുബൈ: 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്ക്​ ഫൈസർ ബയോൻടെക്​ വാക്​സിൻ നൽകാൻ അനുമതി ലഭിച്ചതോടെ വാക്​സിനേഷൻ ഡ്രൈവുമായി യു.എ.ഇയിലെ സ്​കൂളുകൾ. ചില സ്​കൂളുകൾ ഇതിന്​ ഹോട്ടലുകൾ ബുക്ക്​ ചെയ്​തു. ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച്​ വാക്​സിനേഷൻ നടപ്പാക്കാൻ ശ്രമിക്കുന്ന സ്​കൂളുകളുമുണ്ട്​. വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്​സിൻ നൽകിയ ശേഷം സ്​കൂളുകൾ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവർത്തിപ്പിക്കാമെന്ന വിശ്വാസത്തിലാണ്​ മാനേജ്​മെൻറുകൾ.

42,000 കുട്ടികളുള്ള ജെംസ്​ സ്​കൂൾ വാക്​സിനേഷനുള്ള ഒരുക്കത്തിലാണ്​. 8000 കുട്ടികൾ ഈ ആഴ്​ച തന്നെ വാക്​സിനെടുക്കും. 1800 കുട്ടികൾ വാക്​സിനെടുത്തുകഴിഞ്ഞു. 14700 അധ്യാപകരും ജീവനക്കാരും വാക്​സിനെടുത്തു. ഇതിൽ 1600 പേരും പുതിയ അധ്യാപകരാണ്​. ഇവരും വാക്​സിനെടുക്കും. ഷാർജയിലെയും റാസൽ ഖൈമയിലെയും വിദ്യാഭ്യാസ അധികൃതരുമായി സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുന്നത്​.

ദുബൈയിലെ ഡൽഹി പ്രൈവറ്റ്​ സ്​കൂളിലെ വാക്​സിനേഷൻ ഡ്രൈവ്​ 21ന്​ തുടങ്ങി. ദുബൈ ഗ്രാൻഡ്​ ഹയാത്ത്​ ഹോട്ടലിലാണ്​ സൗകര്യമൊരുക്കിയിരിക്കുന്നത്​. 27 വരെ തുടരും. 2300 ​​കുട്ടികളാണ്​ ഇവിടെയുള്ളത്​. വാക്​സിനെടുക്കുന്നതോടെ കുട്ടികളെ സ്​കൂളിലേക്കയക്കാൻ രക്ഷിതാക്കൾക്ക്​ ആത്​മവിശ്വാസം വർധിക്കുമെന്ന്​ മാനേജ്​മെൻറ്​ പ്രതീക്ഷിക്കുന്നു. ചില സ്​കൂളുകൾ വാക്​സിനേഷനെ കുറിച്ച്​ രക്ഷിതാക്കളെ ബോധവത്​കരിക്കുന്നതിനായി പദ്ധതികൾ ആവിഷ്​കരിക്കുന്നുണ്ട്​. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വെബിനാർ നടത്താനും പദ്ധതിയുണ്ട്​. വാക്​സിനെടുത്താലുള്ള ഗുണങ്ങളും എടുത്തില്ലെങ്കിലുള്ള ഭവിഷ്യത്തുകളും രക്ഷിതാക്കളെ ബോധ്യപ്പെടുത്തും.

Tags:    
News Summary - Schools with vaccination drive for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.