എസ്.ബി - അസംപ്ഷൻ സംയുക്ത അലുമ്നി യു.എ.ഇ ചാപ്റ്റർ പ്രഖ്യാപന ചടങ്ങ്
ദുബൈ: ചങ്ങനാശേരി എസ്.ബി കോളജ് അലുമ്നിക്കൊപ്പം ചങ്ങനാശേരി അസംപ്ഷൻ കോളജിലെ പൂർവവിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി എസ്.ബി - അസംപ്ഷൻ സംയുക്ത അലുമ്നി യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചു. ചങ്ങനാശേരി എസ്.ബി കോളജിലെ പൂർവ വിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച് ബിഷപ്പുമായ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. എസ്.ബി-അസംപ്ഷൻ സംയുക്ത അലുമ്നി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു.
ആർച് ബിഷപ് മാർ തോമസ് തറയിൽ, ഉപദേഷ്ടാക്കളായ ജോ കാവാലം, ബിജു ഡൊമിനിക് എന്നിവർ ചേർന്ന് അലുമ്നി ലോഗോ പ്രകാശനം ചെയ്തു. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തി. എസ്.ബി കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ടോം കുന്നുംപുറം, ഫാ. ജിജോ മാറാട്ടുകളം, എസ്.ബി കോളജ് പൂർവവിദ്യാർഥിയും കേരളത്തിലെ മുൻ ഡി.ജി.പിയുമായ ടോമിൻ ജെ. തച്ചങ്കരി, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. മാർ തോമസ് തറയിലിനെ ട്രഷറർ ജോസഫ് കളത്തിൽ പൊന്നാടയണിയിച്ചു.
അലുമ്നി ഭാരവാഹികളെയും എക്സിക്യൂട്ടിവ് അംഗങ്ങളെയും മാർ തോമസ് തറയിലും ആദ്യകാല ഭാരവാഹികളെ ആർച് ബിഷപ്പും ആദരിച്ചു. സജിത്ത് ഗോപി, ബെറ്റി ജെയിംസ് എന്നിവർ ചേർന്ന് മാർ തോമസ് തറയിലിന് ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് മഞ്ജു തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി മാത്യു ജോൺസ് മാമൂട്ടിൽ നന്ദിയും പറഞ്ഞു. അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിന് ഗീതി സെബിൻ നേതൃത്വം നൽകി. സെക്രട്ടറി ലിജി മോൾ ബിനു, ജോ. സെക്രട്ടറി ബെറ്റി ജെയിംസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.