അബൂദബി: സമാധാന പുനസ്ഥാപനത്തിനുള്ള സൗദിയുടെ നേതൃത്വത്തിലെ സഖ്യസേനയുടെ ഭാഗമായി യമനിൽ പ്രവർത്തിക്കവെ ഹെലികോപ്ടർ അപകടത്തിൽ പരിക്കേറ്റ അബൂദബി രാജകുടുംബാംഗത്തിന് രാജകീയ വരവേൽപ്പ്.
ജർമനിയിലെ വിദഗ്ധ ചികിത്സക്കു ശേഷം തിരിച്ചെത്തിയ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഉൾപ്പെടെ സ്വാഗതമോതി.
വെല്ലുവിളികളുയരുേമ്പാൾ യു.എ.ഇയുടെ മക്കൾ മുന്നിൽ നിന്ന് അവയെ നേരിടുമെന്നും ശൈഖ് സായിദ് ബിൻ ഹംദാൻ യഥാർഥ വീരനായകനാണെന്നും വിശേഷിപ്പിച്ച ശൈഖുമാർ സൈനികരുടെ സുരക്ഷക്കായി പ്രാർഥിക്കുകയും ചെയ്തു. ഇവരേപ്പോലുള്ളവരുള്ളപ്പോൾ രാജ്യത്തിന് ഭീതികളേതുമില്ലെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
ബുർജ് ഖലീഫയും അബൂദബി അഡ്നോക് ആസ്ഥാനവും വീരയോദ്ധാവിെൻറ ചിത്രങ്ങളാൽ അലംകൃതമായിരുന്നു ഇന്നലെ. 2017 ആഗസ്റ്റിൽ യമനിലെ ശബ്വ മേഖലയിലുണ്ടായ അപകടത്തിൽ നാലു സൈനികർ രക്തസാക്ഷിത്വം വരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.