അബൂദബി: ജീവജലം സംരക്ഷിക്കുന്നതിെൻറ പ്രാധാന്യം ഉൗന്നിപ്പറഞ്ഞ് അബൂദബി ഇന്ത്യൻ സ് കൂൾ മുറൂറിൽ ആറായിരത്തിലേറെ പേർ അണിനിരന്ന മനുഷ്യശൃംഖല. ഒരു തുള്ളിപോലും പാഴാക്ക ാതെ വെള്ളം സംരക്ഷിക്കൂ എന്ന പ്രമേയത്തിൽ ഒരു വർഷമയായി നടത്തിവരുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മയിൽ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കുപുറമെ പ്രവാസികളും സ്വദേശികളുമുൾപ്പെടെ പൊതുജനങ്ങളും പങ്കാളികളായി.
നിലവിൽ ഏറെ പ്രയാസമില്ലാതെ ശുദ്ധജലം നമുക്ക് ലഭിക്കുേമ്പാൾ ലോകത്തിെൻറ പലകോണുകളിലും അതു കിട്ടാക്കനിയാണ്. ജല ദുർവിനിയോഗം എല്ലാ രീതിയിലും തടയാത്തപക്ഷം വരും തലമുറക്ക് കണികാണാൻപോലും വെള്ളം ലഭിക്കില്ല -ഇൗ ബോധവത്കരണ യജ്ഞത്തിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞാണ് മുതിർന്നവരും കുട്ടികളും ഒരുപോലെ ശൃംഖലയിൽ ഒത്തുചേർന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ നീരജ് ഭാർഗവ പറഞ്ഞു.
ജലദൗർലഭ്യംമൂലം നിലവിൽ കോടിക്കണക്കിന് മനുഷ്യരാണ് ദുരിതപ്പെടുന്നത്. ആഗോളതാപനത്തിെൻറ ഇക്കാലത്ത് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിെൻറ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു ബോധ്യപ്പെടുത്തിക്കൊടുക്കൽ അത്യാവശ്യമാണെന്നും ശൃംഖലയിൽ കണ്ണിചേരാനെത്തിയ രക്ഷിതാവ് വിനീത ബിജു ചൂണ്ടിക്കാട്ടി. അബൂദബി പൊലീസും കമ്യൂണിറ്റി പൊലീസ് അംഗങ്ങളും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ട സഹായ സൗകര്യങ്ങളൊരുക്കി. ജലസംരക്ഷണ ലക്ഷ്യം മുന്നിൽവെച്ച് വിവിധ സർക്കാർ വകുപ്പുകളും മറ്റു സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി ഇൻഡോർ, ഔട്ട്ഡോർ പരിപാടികളും സ്കൂൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.