അബൂദബി: ഫുജൈറയുടെ കിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട നാല് കപ്പലുകളിൽ രണ്ടെണ്ണം സൗദിയുടേത്. ആക്രമണത്തിന് വിധേയമായതിൽ രണ്ടെണ്ണം തങ്ങളുടെ എണ്ണക്കപ്പലുകളാണെന്ന് സൗദി ഉൗർജ മന്ത്രി ഖാലിദ് അൽ ഫലീഹിനെ ഉദ ്ധരിച്ച് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നാല് കപ്പലുകൾ ആക്രമിച്ച് അട്ടിമറി ശ്രമം നടത്തിയതായി ഞാ യറാഴ്ച യു.എ.ഇ വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ, ആരാണ് അട്ടിമറി ശ്രമത ്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ഫുജൈറ തുറമുഖത്ത് സ്ഫോടനമുണ്ടായെന്ന വ്യാജ റിപ്പോർട്ട് ചില അന് താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്.
ആക്ര മണം കാരണം ആളപായമോ എണ്ണച്ചോർച്ചയോ ഉണ്ടായിട്ടില്ല. എന്നാൽ, രണ്ട് കപ്പലുകൾക്കും വലിയ നാശമുണ്ടായി എന്ന് ഖാല ിദ് അൽ ഫാലിഹ് പറഞ്ഞു. സൗദിയിലെ ബഹ്റി കമ്പനിയുടെ വളരെ വലിയ എണ്ണക്കപ്പലുകളാണ് തകർന്നതെന്ന് ട്രേഡിങ്^ഷിപ്പിങ് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ബഹ്റി കമ്പനി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന് സമീപം നടന്ന അട്ടിമറി ശ്രമത്തെ ആശങ്കയോടെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ കാണുന്നത്. സംഭവത്തെ തുടർന്ന് യു.എസ് പുതിയ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എണ്ണക്കപ്പലുകൾക്ക് നേരെ അട്ടിമറി ശ്രമമുണ്ടാകുമെന്ന് നേരത്തെ യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഇറാനും ആശങ്ക അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്ര ഗതാഗത സുരക്ഷക്ക് തുരങ്കം വെക്കുന്നതാണ് ആക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. അറബിക്കടൽ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന യു.എ.ഇയുടെ ഏക തുറമുഖമാണ് ഫുജൈറ. ഗൾഫ് എണ്ണയുടെ കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. യു.എസുമായുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനും ആറ് വൻശക്തി രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ആണവകരാർ യു.എസ് നിരുപാധികം റദ്ദാക്കിയതിനെതിരെ ഇറാൻ കടുത്ത നിലപാടിലേക്ക് നിങ്ങിയതിനെ തുടർന്ന് യു.എസ് മേഖലയിൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. 2018 മേയിലാണ് യു.എസ് കരാറിൽനിന്ന് പിൻവാങ്ങിയത്. തുടർന്ന് കടുത്ത സാമ്പത്തിക ഉപരോധമാണ് യു.എസ് ഇറാന് മേൽ ചുമത്തിയത്. ആണവകരാർ റദ്ദാക്കിയ സാഹചര്യത്തിൽ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നാണ് ഇറാെൻറ ഭീഷണി.
അറബ് ലോകത്ത് വ്യാപക പ്രതിഷേധം
അബൂദബി: കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് രാജ്യങ്ങളും നേതാക്കളും അപലപിച്ചു. യു.എ.ഇയുെട സമുദ്ര പരിധിയിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായി സൗദി അറേബ്യ, ബഹ്റൈൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിലെ സമുദ്രയാത്ര സുരക്ഷ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ദുരുദ്ദേശ്യ പ്രവൃത്തിയാണ് ഇതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പറഞ്ഞു.
ക്രിമിനൽ പ്രവൃത്തിയാണ് നടന്നതെന്നും മേഖലയിലെ സുരക്ഷിതത്വത്തെ തുരങ്കം വെക്കാനാണ് ഇതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇത്തരം പ്രവൃത്തികൾ തടയുന്നതിന് വേഗത്തിലുള്ള അന്താരാഷ്ട്ര നടപടികൾ വേണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. സമുദ്ര ഗതാഗതത്തിെൻറ സുരക്ഷിതത്വത്തിന് ഭീഷണിയായ ഇത്തരം കുറ്റകൃത്യങ്ങളെ രാജ്യം തള്ളുന്നുവെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സൂഫിയാൻ അൽ ഖുദാ പറഞ്ഞു. യു.എ.ഇയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കെതിരെ ആ രാജ്യം നടത്തുന്ന നടപടികൾക്കൊപ്പം ജോർദാൻ നിലയുറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ഭീകര പ്രവർത്തനമാണെന്നും അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണെന്നും അറബ് പാർലിമെൻറ് സ്പീക്കർ ഡോ. മിഷാൽ ബിൻ ഫഹ്മ് അൽ സലാമി അഭിപ്രായപ്പെട്ടു. പൗരന്മാരുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള യു.എ.ഇയുടെ എല്ലാ നടപടികൾക്കും അറബ് പാർലിമെൻറ് പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുന്നതിൽ യു.എ.ഇക്ക് ഇൗജിപ്ത് സർക്കാറും ജനങ്ങളും െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇൗജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.