Posted On
date_range Updated On
date_range മലബാർ ഗോൾഡ് 20 പുതിയ ഷോറൂമുകള്‍ തുറക്കും
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ 20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിക്കും. 1580 കോടിയോളമാണ് ആകെ നിക്ഷേപം. ഇതിലൂടെ 725 ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
20 ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ 14 രാജ്യങ്ങളിലായി മലബാര്‍ ഗോൾഡിന്‍റെ ആകെ ഷോറൂമുകളുടെ എണ്ണം 445 ആകും. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മലബാര്‍ ഗോള്‍ഡിന് ശക്തമായ സാന്നിധ്യമുണ്ട്. ഝാന്‍സി, കല്ലാകുറിച്ചി, ഗ്വാളിയോര്‍, ചിറ്റൂര്‍, ഹല്‍ദ്വാനി, തേനി, ജാംനഗര്‍, റാഞ്ചി, കൊല്‍ക്കത്ത വി.ഐ.പി റോഡ്, അലിഗഡ്, കെ.ആര്‍ പുരം, വിശാഖപട്ടണത്തിലെ ഇനോര്‍ബിറ്റ് മാള്‍, കാഞ്ച്രപാര, സെറാംപൂര്‍, ഹുബ്ലിയിലെ ഗോകുല്‍ റോഡ്, മണിനഗര്‍, ഗുരുഗ്രാം സെക്ടര്‍ 14, ഹൈദരാബാദിലെ ജൂബിലി ഹില്‍സ് സംഗറെഡ്ഡി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.