??????? ???????? ????????????? ????????? ???? ????? ????????? ???? ???????? ????????????? ???????? ????????? ?????

സൗദി, കുവൈത്ത്, യു.എ.ഇ സാമ്പത്തിക പിന്തുണ ശ്ലാഘനീയം

ബഹ്റൈന് സാമ്പത്തിക പിന്തുണയുമായി രംഗത്തു വന്ന രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഗുദൈബിയ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ സൗദി, കുവൈത്ത്, യു.എ.ഇ എന്നീ രാഷ്ട്രങ്ങള്‍ ബഹ്റൈന് നല്‍കിയ സാമ്പത്തിക പിന്തുണയും സഹായവും വിലമതിക്കാനാവാത്തതാണെന്ന് അംഗങ്ങള്‍ പറഞ്ഞു. സര്‍ക്കാരി​​െൻറ  പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണ നല്‍കിയ പാര്‍ലമെന്‍റ്, ശൂറാ കൗണ്‍സില്‍ എന്നിവക്ക് മന്ത്രിസഭ നന്ദി പ്രകടിപ്പിച്ചു. നാലാമത് പാര്‍ലമെന്‍റ്, ശൂറാ കൗണ്‍സില്‍ അവസാനിച്ചതായി കഴിഞ്ഞ ദിവസം ഹമദ് രാജാവ് പ്രഖ്യാപിച്ചിരുന്നു.

ജനാധിപത്യ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും കൂടിയാലോചനയിലുടെ കാര്യങ്ങളില്‍ തീര്‍പ്പു കല്‍പിക്കുന്നതിനും രാജ്യത്തി​​െൻററയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ പുര്‍ത്തീകരിക്കുന്നതിനും ഇരു വേദികളും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രത്യേകം ശ്ലാഘിച്ചു. ഇരു സഭകളുമായി സാധ്യമായ തലങ്ങളിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പിന് ശേഷമാണ് പുതിയ സഭകള്‍ നിലവില്‍ വരിക. 

രാജ്യത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളുടെ സ്നേഹവായ്പോടെയുള്ള സഹായം ബഹ്റൈന് ഏറെ കരുത്ത് പകരാന്‍ കാരണമായിട്ടുണ്ട്. മൂന്ന് രാഷ്ട്രങ്ങളിലേയും ഭരണാധികാരികള്‍ക്കും ജനതക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഈയൊരു സഹായത്തെ ബഹ്റൈന്‍ ഭരണാധികാരികളും ജനതയും ഏറെ അഭിമാനത്തോടെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - saudi-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.