ദുബൈ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇവൻ ടൈഡ്സിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25ന് നാളെ ദുബൈ മംസാറിലെ സയാസി അക്കാദമി ഫോക്ലോർ തിയറ്ററിൽ ‘സൗ സാൽ പെഹലെ’(നൂറു വർഷങ്ങൾക്കു മുമ്പേ) എന്ന പേരിൽ സംഗീത സമർപ്പണ പരിപാടി നടത്തും.
അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജനനം മുതൽ മരണം വരെയുള്ള സംഗീത യാത്രയുടെ ബയോ മ്യൂസിക് ഷോയായിരിക്കും ഇതെന്ന് ഷോ ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.
മുഹമ്മദ് റഫി പാടി അവിസ്മരണീയമാക്കിയ ഗാനമാണ് ‘സൗ സാൽ പെഹലെ’. ഗായകൻ ഡോ. സൗരവ് കിഷനും യുവ ഗായിക കല്യാണി വിനോദും നേതൃത്വം കൊടുക്കുന്ന ഗാനസന്ധ്യയിൽ സാമൂഹിക സാംസ്കാരിക വ്യാവസായിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.