ദുബൈ: സമസ്യ എഴുത്തുകുടുംബം യു.എ.ഇയും ചിന്മയം ലിറ്ററേച്ചർ ക്ലബും സംയുക്തമായി അക്കാഫ് അസോസിയേഷൻ ഹാളിൽ ‘സസ്നേഹം സമസ്യ’ എന്ന പേരിൽ സാഹിത്യസദസ്സും പ്രവാസലോകത്ത് സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്നവർക്കുള്ള ആദരവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
അക്കാഫ് പ്രസിഡൻറ് പോൾ ടി. ജോസഫ് മുഖ്യാതിഥിയും ചിന്മയ കോളജ് അലുംനി യു.എ.ഇ പ്രസിഡന്റ് പ്രജീപ് എം.സി അധ്യക്ഷനുമായിരുന്നു. ഷീല പോൾ (സാഹിത്യരംഗത്തെ സമഗ്രസംഭാവന), മുരളി മംഗലത്ത്(കവി), സാദിഖ് കാവിൽ (മാധ്യമപ്രവർത്തകൻ), ഷാബു കിളിത്തട്ടിൽ (നോവലിസ്റ്റ്), ഇ.കെ. ദിനേശൻ (എഴുത്തുകാരൻ), മച്ചിങ്ങൽ രാധാകൃഷ്ണൻ (അവതാരകൻ), മോഹൻ കുമാർ (സംഘാടകൻ), ഹണി ഭാസ്കർ (സാഹിത്യകാരി), ബഷീർ തിക്കോടി (സാഹിത്യകാരൻ, സന്നദ്ധപ്രവർത്തകൻ), മാത്തുക്കുട്ടി കഡോൺ (ദൃശ്യമാധ്യമ പ്രവർത്തകൻ) തുടങ്ങിയവരെ ആദരിച്ചു. വേദിയിൽ ലവിൻ മുഹമ്മദ് അവതാരകനായി. ഹരിഹരൻ പങ്ങാരപ്പിള്ളി സ്വാഗതവും, ബിജു ജോസഫ് കുന്നുംപുറം, രമേഷ്, ശൈലേഷ്, അഞ്ജലി ശ്രീകുമാർ, പ്രതീർത്ഥ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.