റാസല്‍ഖൈമ: സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും നവീന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും റാസല്‍ഖൈമ സഖര്‍ പാര്‍ക്ക് പുതിയ മുഖത്തിലേക്ക്. വാഹനങ്ങള്‍ക്കായി പുതിയ ആയിരം പാര്‍ക്കിംഗ് സൗകര്യത്തിനൊപ്പം പാര്‍ക്കിനകത്ത് പുതിയ നടപ്പാതകളും പച്ചപുല്‍തകിടികള്‍ ഒരുക്കിയും കൂടുതല്‍ മനോഹരമാക്കാനുള്ള പ്രവൃത്തികളിലാണെന്ന് പബ്ളിക് വര്‍ക്സ് ഡയറക്ടര്‍ ജനറല്‍ എഞ്ചി. അഹമ്മദ് മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. പുരുഷന്മാര്‍ക്കായി പുതിയ മസ്ജിദ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കും. പ്രധാന കവാടവും പാര്‍ക്കിനകത്തെ നടപ്പാതകളും നവീന രീതികളിലാണ് സജ്ജീകരിക്കുന്നത്.
നൂതന രീതിയില്‍ പാര്‍ക്കില്‍ ഏര്‍പ്പെടുത്തുന്ന ജലസേചന സൗകര്യം പുതുമയുള്ളതാകുമെന്ന് കൊസ്മെറ്റിക് അഗ്രികള്‍ച്ചര്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് അല്‍ കാസ് പറഞ്ഞു. പാര്‍ക്കിലെ പച്ചപ്പും പൂന്തോട്ടവും പുതിയ മുഖത്തിലേക്ക് മാറ്റാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. വിവിധ ഭാഗളായി തിരിച്ച് പൂന്തോട്ടം, പച്ചപ്പുല്‍തകിടികള്‍, വൃക്ഷങ്ങള്‍, വാട്ടര്‍ പൂള്‍, വാട്ടര്‍ഫാള്‍, പ്ളേ ഗ്രൗണ്ട്സ്, ക്രിയേറ്റീവിറ്റി ലബോറട്ടറി, ഫാമിലി റൂം തുടങ്ങിയവ വിശാല സൗകര്യത്തോടെ പാര്‍ക്കില്‍ സംവിധാനിക്കും. 330,000 ചതുരശ്ര വിസ്തൃതിയിലുള്ള പാര്‍ക്കില്‍ 3000ത്തോളം ഗാവ് മരങ്ങള്‍, 380 ജാസ്മിന്‍ മരങ്ങള്‍, 300ഓളം ഹെല്ലിഷ് മരങ്ങളുമുണ്ട്. ഇലക്ട്രിക്അയേണ്‍ ടോയ്സുകളും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും കുട്ടികളുടെ വിനോദത്തിനായും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി സഖര്‍ പാര്‍ക്കിനെ കുടുംബങ്ങള്‍ക്ക് ആസ്വാദ്യകരമായ ഉല്ലാസ കേന്ദ്രമാക്കാനുള്ള നടപടികളിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.