‘സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025’ എട്ടാം സീസണിൽ ഒത്തുകൂടിയവർ
ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബൈയുടെ ‘സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025 സീസൺ എട്ട്’ ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ സമാപിച്ചു. യു.എ.ഇയിലെ സ്കൂളുകളെയും ആർട്സ് സ്കൂളുകളെയും ഉൾപ്പെടുത്തിയായിരുന്നു പരിപാടി.
ഗൾഫ് മോഡൽ സ്കൂളിലെ 10 വേദികളിൽ നവംബർ 29, 30 തീയതികളിൽ നടന്ന മത്സരത്തിൽ 1800ൽ അധികം കുട്ടികൾ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ ഒരുക്കിയിരുന്നു. പ്രൈമറിതലത്തിൽ കലാപ്രതിഭയായി ആരുഷ് നിതിൻ രാജൻ, കലാതിലകമായി ജൂസാനിയ ജിബിൻ, സബ്ജൂനിയർ തലത്തിൽ കലാപ്രതിഭയായി ശ്രീറാം അഭിലാഷ്, കലാതിലകമായി റബേക്ക ജോസ് കാവുങ്കൽ, സീനിയർ തലത്തിൽ കലാതിലകമായി സമീഷാ നമ്പ്യാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ആർട്സ് സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കും രണ്ടാം സ്ഥാനം പ്രാണ പെർഫോമിങ് ആർട്സും കരസ്ഥമാക്കി. ബെസ്റ്റ് കൾച്ചർ സ്കൂൾതലത്തിൽ ഒന്നാംസ്ഥാനം ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജയും, രണ്ടാം സ്ഥാനം ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ ഷാർജയും നേടി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ അടൂർ, സാന്ത്വനം യൂത്ത് ഫെസ്റ്റ് ചീഫ് ജഡ്ജ് ഡോ. വിന്ദുജ മേനോൻ, സാന്ത്വനം ദുബൈ ചെയർമാൻ അജിത് കുര്യൻ, ജനറൽ സെക്രട്ടറി എബു വർഗീസ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ഷിജോ വി ചാക്കോ, ബോർഡ് അംഗങ്ങൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സ്വാന്തനം വാളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.