അൽെഎൻ: അൽഐൻ മലയാളി സമാജം ആറാമത് ‘ഉത്സവം’ കലാമേള സംഘടിപ്പിച്ചു. അൽഐനിലെ മലയാളി സമൂഹത്തിെൻറ ഏറ്റവും വലിയ കലാ മേളയായ ‘ഉത്സവം’ അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (െഎ.എസ്.സി) പ്രമുഖ നടി കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു. നാടിെൻറ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്ന മലയാളി പ്രവാസികൾ തന്നെയാണ് എന്നും കേരളത്തിലെ കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചിട്ടുള്ളതെന്ന്കെ.പി.എ.സി ലളിത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മലയാളി സമാജം ജനറൽ സെക്രട്ടറി ശിവദാസ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് അബൂബക്കർ വേരൂർ അധ്യക്ഷത വഹിച്ചു.
കൈരളി ടി.വി അൽെഎൻ കോഓഡിനേറ്റർ ഇ.കെ. സലാം, നരേഷ് സൂരി, റസ്സൽ മുഹമ്മദ് സാലി, െഎ.എസ്.സി പ്രസിഡൻറ് ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, നൗഷാദ് വളാഞ്ചേരി, ജിമ്മി, രാമചന്ദ്രൻ പേരാമ്പ്ര, സാജിദ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു.
കെ.പി.എ.സി ലളിതക്ക് അൽഐൻ മലയാളി സമാജത്തിെൻറ ആദര ഫലകം നരേഷ് സൂരി കൈമാറി. ഡോ. സുധാകരൻ കെ.പി.എ.സി ലളിതയെ പൊന്നാട അണിയിച്ചു.
നവജാത ശിശുരോഗ വിദഗ്ധനും അൽഐൻ എൻ.എം.സി ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. അനിൽ പിള്ളയെ ആദരിച്ചു. അൽഐൻ മലയാളി സമാജത്തിെൻറ ജീവകാരുണ്യ-കല^സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന 32 വ്യപാര-വ്യവസായ സ്ഥാപനങ്ങൾക്കുള്ള നന്ദിഫലകം കെ.പി.എ.സി ലളിത കൈമാറി.
മലയാളി സമാജം വൈസ് പ്രസിഡൻറ് മണികണ്ഠൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.