ദുബൈ: യു.എ.ഇയിലെ മരുഭൂമിയിൽ ഉല്ലസിച്ച് ലിവർപൂൾ താരങ്ങൾ. മുഹമ്മദ് സലാ, ഡാർവിൻ നൂനസ്, ഗോൾ കീപ്പർ അഡ്രിയാൻ അടക്കമുള്ള താരങ്ങളാണ് മരുഭൂമിയിൽ കറങ്ങാനിറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ക്ലബ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദുബൈയിൽ നടക്കുന്ന സൂപ്പർ കപ്പിൽ പങ്കെടുക്കാനെത്തിയതാണ് ടീം.
ലോകകപ്പിൽ മത്സരമില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ. ഈ ഇടവേളയിലാണ് ടീം കറങ്ങാൻ ഇറങ്ങിയത്. മത്സരം എന്നതിലുപരി പരിശീലനം ലക്ഷ്യമിട്ടാണ് പരിശീലകൻ യുർഗൻ ക്ലോബ്ബിന്റെ നേതൃത്വത്തിൽ ടീം ദുബൈയിൽ എത്തിയിരിക്കുന്നത്. ലോകകപ്പിൽ കളിക്കാത്ത താരങ്ങളാണ് ടീമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.