Posted On
date_range Updated On
date_range സജീവ് പിള്ള നിര്യാതനായി
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ മലയാളി പ്രവാസി കൂട്ടായ്മകളിലൊന്നായ അക്മയുടെ മുൻ പ്രസിഡൻറും സ്പോർട്സ് ടീം കോ ഒാർഡിനേറ്ററുമായിരുന്ന സജീവ് പിള്ള (സഞ്ജു 47) നിര്യാതനായി. ആറൻമുള രോഹിണി നിവാസിൽ സുകുമാരപിള്ളയുടെയും വിജയമ്മയുടെയും മകനായ സജീവ് ഹൃദയാഘാതം മൂലം ദുബൈ സൗദി ജർമൻ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. ഭാര്യ: മിനി സജീവ്. മക്കൾ: ദേവിക. മാളവിക. സഹോദരങ്ങൾ: സന്ദീപ് പിള്ള (ദുബൈ) സുനിൽ.എസ്.പിള്ള (ഓസ്‌ട്രേലിയ). നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.