നേപ്പാളിന്​ ആശ്വാസവുമായി യു.എ.ഇയുടെ അഞ്ചാമത് വിമാനം കാഠ്മണ്ഡുവിൽ

ദുബൈ: മഹാദുരന്തത്തിനിരയായ നേപ്പാളിന്​ ആശ്വാസവുമായി യു.എ.ഇയുടെ അഞ്ചാമത് വിമാനം കാഠ്മണ്ഡുവിൽ എത്തിച്ചേർന്നു. പ്രകൃതിക്ഷോഭ മേഖലകളെ പിന്തുണക്കുന്നതിനായി യു.എ.ഇ നടപ്പാക്കുന്ന വ്യോമപാത വഴിയാണ് 34 ടൺ മാനുഷിക സഹായ വസ്തുക്കൾ നേപ്പാളിലെത്തിച്ചത്. നേപ്പാൾ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്, ശാസ്ത്ര സാങ്കേതിക മന്ത്രി മഹാവീർ പുൻ, നേപ്പാളിലെ യു.എ.ഇ അംബാസഡർ അബ്ദുല്ല സഈദ് അൽ ശംസി എന്നിവർ ചേർന്ന് വിമാനത്തെ സ്വീകരിച്ചു.

ജെറ്റ് സ്കീകൾ, രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകൾ, സോളാർ പാനലുകൾ, പ്രത്യേക സെർച്ച് ആൻഡ് റെസ്ക്യൂ ഉപകരണങ്ങൾ എന്നിവയാണ് ഈ വിമാനത്തിൽ എത്തിച്ച പ്രധാന സാമഗ്രികൾ. നേപ്പാളിലേക്ക് യു.എ.ഇ ഇതുവരെ വ്യോമമാർഗം എത്തിച്ച സഹായം ഇതോടെ 220 ടണ്ണായി ഉയർന്നു. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഉപകരിക്കുന്ന ഉപകരണങ്ങളും ബോട്ടുകളും എത്തിച്ചുനൽകിയതിന് നേപ്പാൾ ആഭ്യന്തര മന്ത്രി യു.എ.ഇ സർക്കാരിന്​ നന്ദി അറിയിച്ചു.

Tags:    
News Summary - UAE Sends Fifth Aid Plane to Nepal Carrying 34 Tons of Relief Supplies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.