ഷാർജ: റമദാൻ രാവുകളിൽ കുടുംബങ്ങൾക്കായി വിവിധ പരിപാടികളും മത്സരങ്ങളും ഒരുക്കുന്ന ‘സഫാരി റമദാൻ നൈറ്റ്സ്’ മാർച്ച് ഇന്നുമുതൽ ആരംഭിക്കും. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ ഷാർജ മുവൈലയിലെ സഫാരിയിലാണ് എല്ലാ വാരാന്ത്യദിനങ്ങളിലുമായി ‘റമദാൻ നൈറ്റ്സ്’ അരങ്ങേറുക. ഈ മാസം 22 വരെ നീണ്ടുനിൽക്കുന്ന സഫാരി റമദാൻ നൈറ്റ്സിന്റെ ഭാഗമായി ഒന്നര ഡസനോളം വിവിധ പരിപാടികളാകും നടക്കുക.
‘മീഡിയവൺ’ ചാനലുമായി സഹകരിച്ചാണ് പരിപാടികൾ. പാചകമത്സരങ്ങൾ, കുട്ടികൾക്കായി ഡ്രോയിങ്, കളറിങ്, ക്വിസ്, ഖുർആന്‍ പാരായണം, മെഹന്തിയിടൽ തുടങ്ങി പലതരം മത്സരങ്ങൾക്കായി നൂറുകണക്കിന് പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിനോദം പകരാൻ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മുട്ടിപ്പാട്ട്, കോൽക്കളി, പാട്ടും പറച്ചിലും ഉൾപ്പെടെ നിരവധി പരിപാടികൾ അരങ്ങേറും. കാൽ ലക്ഷത്തിലേറെ ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
രാത്രി ഒമ്പതു മുതൽ പതിനൊന്നര വരെയാണ് പരിപാടികൾ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മീഡിയവൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സ്വവ്വാബ് അലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെൻമാറ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, കെ.എം.സി.സി യു.എ.ഇ ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, ഗോൾഡ് എഫ്.എം ന്യൂസ് അവതാരകൻ അരുൺ കുമാർ വി.എസ്, കെ.എം.സി.സി ഷാർജ വനിത വിഭാഗം പ്രസിഡന്റ് ഫെബിന റഷീദ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.