എസ്. പ്രസാദിന് ആരോഗ്യ  മന്ത്രാലയത്തി​െൻറ ക്വാളിറ്റി പുരസ്കാരം

റാസല്‍ഖൈമ: മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഗുണനിലവാര പരിശോധനയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പ്രശസ്തി ഫലകവും സാക്ഷ്യപത്രവും റാസല്‍ഖൈമയില്‍ വിതരണം ചെയ്തു. അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ജെ.സി.ഐയുടെ (ജോയിൻറ്​ കമീഷന്‍ ഇന്‍റര്‍നാഷനല്‍) സൂചിക പ്രകാരം റാസല്‍ഖൈമയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ 160ഓളം പേര്‍ അവാര്‍ഡിനര്‍ഹമായതായി അധികൃതര്‍ പറഞ്ഞു. തദ്ദേശീയര്‍ക്കും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീനിലയത്തില്‍ പരേതരായ അഡ്വ. പി. ശ്രീധരന്‍ - വിമല ദമ്പതികളുടെ മകന്‍ എസ്. പ്രസാദും അവാര്‍ഡിനര്‍ഹനായി.

39 വര്‍ഷമായി റാക് ആരോഗ്യ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ച് വരുന്ന പ്രസാദ് യു.എ.ഇ എസ്.എന്‍.ഡി.പി വൈസ് ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ആരോഗ്യ മന്ത്രാലയം റാക് റീജ്യനല്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ നുഐമിയില്‍ നിന്ന് പ്രസാദ് പുരസ്കാരം ഏറ്റുവാങ്ങി. അസി. ഡയറക്ടര്‍ മുഹമ്മദ് റാശിദ് അല്‍ ഷഹി, റാക് പ്രാഥമികാരോഗ്യ കേന്ദ്രം ഡയറക്ടര്‍ ഡോ. സുഹൈര്‍ അല്‍ ഓബിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജീനയാണ് പ്രസാദി​​​െൻറ ഭാര്യ. വിവേക് പ്രസാദ്, പൂജ പ്രസാദ് എന്നിവര്‍ മക്കളാണ്. 

Tags:    
News Summary - s prasad-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.