ദുബൈ: റോഡ് ഗതാഗത അതോറിറ്റിയിലേക്ക് ഇനി ഫോൺ കാൾ മുഖേന ഫീസുകൾ അടക്കാം. ആർ.ടി.എ കാൾ സെൻറർ നമ്പറായ 8009090 ൽ വിളിച്ചാൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം ഒടുക്കാനുള്ള സൗകര്യം ലഭ്യമാവും. ഡിജിറ്റൽ കമ്യുനിക്കേഷൻ സംരംഭമായ ‘അവായ’ യുമായി ചേർന്നാണ് ഇതു നടപ്പാക്കുന്നത്. ഫീസുകൾ, ഫൈനുകൾ, ലൈസൻസ് പുതുക്കാനുള്ള പണം അടക്കൽ, വാഹന രജിസ്ട്രേഷൻ പുതുക്കാനുള്ള തുക എന്നിവയും ഇതു വഴി നൽകാം. ആദ്യ ഘട്ടത്തിൽ പിഴ അടക്കാനുള്ള സൗകര്യമാണ് കാൾ സെൻററുകൾ വഴി ഏർപ്പെടുത്തിയിരുന്നത്, വിജയകരമാണെന്ന് ബോധ്യമായതിനെ തുടർന്നാണ് കൂടുതൽ ആവശ്യങ്ങൾക്ക് സൗകര്യം വ്യാപിപ്പിച്ചതെന്ന് ആർ.ടി.എ ഉപഭോക്തൃ സേവന വിഭാഗം എക്സി. ഡയറക്ടർ അഹ്മദ് മെഹബൂബ് അറിയിച്ചു. ഒാൺലൈൻ തട്ടിപ്പുകൾ പ്രതിരോധിക്കാവുന്ന സുരക്ഷിതമായ സംവിധാനമാണിതെന്നും ദുബൈ സ്മാർട്ട് ഗവർമെൻറ് പണ വിനിമയ സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യ െപാതുസ്ഥാപനമാണ് ആർ.ടി.എ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.