നോൽ കാർഡ്​ ഉപയോഗിച്ച്​ സാധനങ്ങളും വാങ്ങാം

ദുബൈ: ബസിലും മെട്രോയിലും ട്രാമിലും ഉപയോഗിക്കുന്ന നോൽ കാർഡ്​ ദുബൈയിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലേറെ റീ​െട്ടയിൽ കടകളിലും  സ്വീകരിക്കുമെന്ന്​ റോഡ്​സ്​ ആൻറ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇൗ വർഷം അവസാനത്തോടെ നോൽ കാർഡ്​ സ്വീകരിക്കുന്ന കടകളുടെയും സ്​ഥാപനങ്ങളുടെയും എണ്ണം 5000 കടക്കുമെന്ന്​ ആർ.ടി.എ കോർപ്പറേറ്റ്​ ടെക്​നോളജി സപ്പോർട്ട്​ സർവീസസ്​ സെക്​ടർ സി.ഇ.ഒ അബ്​ദുല്ല അൽ മദനി പത്രക്കുറിപ്പിൽ അറിയിച്ചു. ഇവിടെ നിന്ന്​ സാധനങ്ങൾ വാങ്ങിയാൽ പി.ഒ.എസ്​ ടെർമിനലിൽ സ്വയിപ്​ ചെയ്​ത്​ പണം നൽകാം. 

നെറ്റ്​വർക്​ ഇൻറർനാഷണലി​​െൻറ  മെർകുറി പേയ്​മ​െൻറ്​സ്​ സർവീസസ്​ കമ്പനി ഒാപ്പറേറ്റ്​ ചെയ്യുന്ന പേയ്​മ​െൻറ്​ പ്ലാറ്റ്​ഫോമാണ്​ ഇതിന്​ ഉപയോഗിക്കുന്നത്​.
മൂന്നു വർഷത്തിനകം  ദുബൈയെ ലോകത്തെ ഏറ്റവും  സ്​മാർട്ട്​ നഗരമാക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമാണിത്​. ജനങ്ങളുടെ സന്തോഷം എന്ന ലക്ഷ്യം മുൻനിർത്തികൂടിയാണ്​ ആർ.ടി.എ നോൽകാർഡ്​ ഉപയോഗം വിപുലമാക്കുന്നതെന്ന്​ അൽ മദനി പറഞ്ഞു.ടാക്​സികളിലും ദുബൈയിലെ പാർക്കുകളിലും ​ ഇൗയിടെ നോൽകാർഡ്​ വഴി പണമടക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. പാർക്കിങ്​ ഫീ അടക്കാനും ഇപ്പോൾ നോൽ കാർഡ്​ ഉപയോഗിക്കാം.പുതിയ സംവിധാനത്തിൽ നീല കാർഡുകൾ ഉപയോഗിച്ച്​ 5000 ദിർഹം വരെ പണമടക്കാം. സിൽവർ, ഗോൾഡ്​ കാർഡുകൾ ഉപയോഗിക്കുന്നവർക്ക്​ 1000 ദിർഹം വരെയുള്ള ബില്ലുകൾ അടക്കാം.

Tags:    
News Summary - rta nol card-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.