ദുബൈ: ദൈനം ദിന ജീവിതത്തിൽ വായന പ്രോൽസാഹിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരും ഉപഭോക്തൃ ആഹ്ലാദ കേന്ദ്രങ്ങളിൽ വിവിധ സേവനങ്ങൾക്കായി എത്തുന്നവർക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് ആപ്പിെൻറ നിർമാണം. ഇത് ഉപയോഗിക്കുന്നതിലൂടെ യാത്രയിലും മറ്റും വെറുതെയിരിക്കുന്ന സമയം വായനക്കായി മാറ്റിവെക്കാനാകും.
അറബിയിലും ഇംഗ്ലീഷിലുമുള്ള 150 പുസ്തകങ്ങൾ ഇൗ ആപ്പിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസ് സെക്ടറിലെ മാർക്കറ്റിംഗ് ആൻറ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ മൂസ അൽ മറി അറിയിച്ചു. ആൻഡ്രോയിഡിലും െഎഒഎസിലും ഇൗ ആപ്പ് ലഭിക്കും. ഇത് ഇൻറർനെറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം. മെട്രോ, ട്രാം സ്റ്റേഷനുകളിലും ബസുകൾ ടാക്സികൾ യാത്രാബോട്ടുകൾ എന്നിവിടങ്ങളിലുമൊക്കെ പതിപ്പിച്ചിരിക്കുന്ന ക്യൂആർ കോഡുകൾ സ്കാൻ ചെയ്തും ഉപയോഗിക്കാം. തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ നിശ്ചിത കാലത്തേക്ക് ലഭിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ അറിവും ബൗദ്ധിക നിലവാരവും ഉയർത്തുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.