ആർ.ടി.എ 24x7 സ്​മാർട്ട്​ സേവന  കേന്ദ്രം തുറന്നു

ദുബൈ: സമ്പൂർണ സ്​മാർട്ട്​ സിറ്റിയാവാനുള്ള ദുബൈയുടെ കുതിപ്പിന്​ വേഗം വർധിപ്പിച്ച്​ റോഡ്​ ഗതാഗത അതോറിറ്റിയുടെ 24​ മണിക്കൂറും പ്രവർത്തിക്കുന്ന സ്​മാർട്ട്​ ഉപഭോക്​തൃ സേവന കേന്ദ്രം തുറന്നു. ഉമ്മൽ റമൂൽ സ​​െൻററിന് കീഴിൽ ആരംഭിച്ച കേ​ന്ദ്രം ചെയർമാൻ മത്താർ അൽ തായർ ഉദ്​ഘാടനം ചെയ്​തു.  ലോകത്തെ ഏറ്റവും മികച്ച സ്​മാർട്ട്​ നഗരമാക്കി ദുബൈയെ മാറ്റുക എന്ന യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ ദർശനങ്ങളുടെയും കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ നിർദേശങ്ങളുടെയും സാക്ഷാൽക്കാരമാണ്​ ആർ.ടി.എ ലക്ഷ്യമിടുന്നതെന്ന്​  മത്താർ അൽ തായർ പറഞ്ഞു. 

സ്വയം പ്രവർത്തിപ്പിക്കാവുന്ന രണ്ട്​ കിയോസ്​കുകളാണ്​ സ​​െൻററിൽ ഉള്ളത്​. ലൈസൻസിങ്​ മുതൽ എൻ.ഒ.സി വരെയുള്ള ആവശ്യങ്ങൾക്ക്​ ഇതു മുഖേന സേവനം തേടാം. സാലിക്​ കാർഡ്​ ടോപ്​ അപ്പ്​ ചെയ്യാനും മറ്റ്​ അനുബന്ധ ആവശ്യങ്ങളും ഇതിലെ സാധ്യമാവും. ആർ.ടി.എ സി.ഇ.ഒ യൂസുഫ്​ അൽ റിദ, എക്​സി.ഡയറക്​ടർ അഹ്​മദ്​ മഹ്​ബൂബ്​ എന്നിവർ കേന്ദ്രത്തി​​​െൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. 

Tags:    
News Summary - R.T.A 24X7 Smart center uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.