യു.എ.ഇയിൽ സ്ത്രീകളെ അപമാനിച്ചാൽ രണ്ട്​ ലക്ഷം രൂപ പിഴയും തടവും

ദുബൈ: യു.എ.ഇയിൽ പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചാൽ 10,000 ദിർഹം (രണ്ട്​ ലക്ഷം രൂപ) പിഴയും ഒരുവർഷം തടവും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും സ്ത്രീകളെ അപമാനിക്കുന്നത് ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യാണ്.

സ്ത്രീകളുടെ വേഷം ധരിച്ച് വനിതകൾക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് കടക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്തശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Tags:    
News Summary - Rs two lakh fine and imprisonment for insulting women In UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.