അബൂദബിയിലെ ഡബ്ല്യൂ.ടി.സി മാളിൽ റോയൽ സിനിമാസിന്‍റെ പുതിയ ഔട്ട്​ലറ്റ്​ മാനേജിങ്​ ഡയറക്ടർ മുഹമ്മദ് അൽ ഖൈസിയ, ഗ്രൂപ് സി.ഇ.ഒ ഫലാൽ അമീൻ, ചീഫ്​ ഓപറേറ്റിങ്​ ഓഫിസർ മുഹമ്മദ്​ റഫീഖ്​ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു

അബൂദബിയിൽ റോയൽ സിനിമയുടെ പുതിയ ഔട്ട്​ലറ്റ്​ തുറന്നു

അബൂദബി: അബൂദബിയിലെ ഏറ്റവും വലിയ സിനിമ പ്രദർശകർ ആയ റോയൽ സിനിമാസ്​​ ഡബ്ല്യൂ.ടി.സി മാളിൽ എട്ട്​ സ്ക്രീൻ ഉള്ള മൾട്ടിപ്ലക്സ്​ തുറന്നു.

അബൂദബിയിലുള്ള ആദ്യത്തെ ബാൽക്കണി തിയേറ്റർ ആണിത്​. മാനേജിങ്​ ഡയറക്ടർ മുഹമ്മദ് അൽ ഖൈസിയ, ഗ്രൂപ്പ് സി.ഇ.ഒ ഫലാൽ അമീൻ, ചീഫ്​ ഓപറേറ്റിങ്​ ഓഫിസർ മുഹമ്മദ്​ റഫീഖ്​ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു.

പരിപാടിയിൽ ഗ്രൂപ്പ്​ സി.എഫ്​.ഒ ഷാജി ഫിലിപ്പ്, പ്രൊജക്ട്​ മാനേജർ അഹമ്മദ് ഷഫീഖ്, മാർക്കറ്റിങ്​ മാനേജർ അജ്മൽ, ഓപറേഷൻസ്​ ഹെഡ്​ ഫായിസ്, എച്ച്​.ആർ മാനേജർ മജീദ്​ മദാലൻ, ഡിസ്​ട്രിബ്യൂഷൻ മാനേജർ അബ്ദുൽ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Royal Cinema's new outlet opens in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.