ദുബൈ: പൊലീസ് വേഷത്തിലെത്തി കമ്പനി ഉടമയെ തടഞ്ഞുവെച്ചും മർദിച്ചും കവർച്ച നടത്തിയ സംഭവത്തിൽ ആറംഗ സംഘത്തിന് കോടതി തടവും പിഴയും വിധിച്ചു. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന സംഘത്തിന് മൂന്നു വർഷം തടവും 14ലക്ഷംദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ജയിൽ കാലാവധി കഴിഞ്ഞാൽ ഏഷ്യൻ വംശജരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. കേസിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെച്ചിട്ടുണ്ട്.
കേസിലെ പ്രതികളിലൊരാൾ കന്ദൂറയണിഞ്ഞ് മറ്റുള്ളവർകൊപ്പം കമ്പനിയിലെത്തിയ ശേഷം ദുബൈ സി.ഐ.ഡി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയായിരുന്നു. പ്രതികളിലൊരാൾ ഒരു മിലിട്ടറി ഐ.ഡി കാണിക്കുകയും ചെയ്തു. തുടർന്ന് കമ്പനി ഉടമയെയും ജീവനക്കാരെനയും പ്രതികളിലൊരാൾ തടഞ്ഞുവെച്ചു. തുടർന്ന് സംഘം അഞ്ച് ലക്ഷം ദിർഹം കൊള്ളയടിക്കുകയും നിരീക്ഷണ കാമറയുടെ ദൃശ്യങ്ങൾ നശിപ്പിക്കുകയുമായിരുന്നു. അതിനിടെ 12ലക്ഷം ദിർഹവുമായി ഒരു ജീവനക്കാരൻ ഒഫീസിൽ എത്തിയിരുന്നു. ഇയാളെയും കെട്ടിയിട്ട് പണവുമായി സംഘം കടന്നുകളഞ്ഞു. കുറ്റകൃത്യത്തിന് കൃത്യമായ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആറ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.