മലീഹ റോഡില്‍ വേഗപരിധി കൂട്ടി

ഷാര്‍ജ: ഷാര്‍ജ- മലീഹ റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായതോടെ വേഗപരിധി കൂട്ടിയതായി പൊലീസ് അറിയിച്ചു. മണിക്കൂറില്‍ 100 കിലോമീറ്ററുണ്ടായിരുന്ന പരിധി 120 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വേഗം 140 കിലോമീറ്റര്‍ കടന്നാല്‍ റഡാര്‍ പിടികൂടും. മലീഹ റോഡ് നവീകരിക്കുന്നതിന് മുമ്പ് മണിക്കൂറില്‍ 120 കിലോമീറ്ററായിരുന്നു വേഗത അനുവദിച്ചിരുന്നത്. എന്നാല്‍ റോഡ് പൂര്‍ണമായും നീക്കം ചെയ്ത് പുതിയത് തീര്‍ക്കുന്ന ഘട്ടത്തിലാണ് വേഗപരിധി കുറച്ചത്. ബദല്‍ റോഡുകളില്‍ അപകടം പതിവായതിനെ തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ റോഡ് നിര്‍മാണം ആധുനിക രീതിയില്‍ പൂര്‍ത്തിയാകുകയും പ്രധാന പാത നാല് വരിയില്‍ നിന്ന് ആറ് വരിയായി വികസിക്കുകയും ചെയ്തതോടെ, അധികൃതര്‍ റോഡിനെ കുറിച്ച് വിശദമായി പഠിക്കുകയും വേഗപരിധി കൂട്ടുകയുമായിരുന്നുവെന്ന് ഷാര്‍ജ പൊലീസിലെ ട്രാഫിക് ആൻറ്​ പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി പറഞ്ഞു. മൊബൈല്‍,  റോഡുകളില്‍ നിരവധി  റഡാറുകള്‍സ്ഥാപിച്ചിട്ടുണ്ട്. പിഴയും മറ്റ് നടപടികളും ഒഴിവാക്കാന്‍ ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ പിന്തുടരാന്‍ ഷാര്‍ജ പോലീസ് നിര്‍ദേശിച്ചു. നിര്‍മാണം പൂര്‍ത്തിയായ എല്ലാ ഭാഗങ്ങളിലും ആധുനിക റഡാറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വേഗതക്ക് പുറമെ, പാത മാറ്റം, മറികടക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളും റഡാര്‍ പിടികൂടും. 

Tags:    
News Summary - road-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.