റാസല്‍ഖൈമയില്‍ വീണ്ടും വാഹനാപകടം

റാസല്‍ഖൈമ: നിയന്ത്രണം വിട്ട കാര്‍ റോഡിലെ വിളക്കു കാലില്‍ ഇടിച്ചുണ്ടായ അപകടത്തിൽ 19കാരനായ സ്വദേശി യുവാവ് കൊല്ലപ്പെട്ടു. ശനിയാഴ്ച്ച വൈകുന്നേരം അല്‍ റംസിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ അപകടം നടന്നതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. യുവാവ് ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി ഉരസി വിളക്കു കാലില്‍ ഇടിച്ച് കത്തുകയായിരുന്നു. അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വാഹന ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതാണ് തുടര്‍ച്ചയായ ദുരന്തങ്ങള്‍ക്കിട വരുത്തുന്നതെന്ന് ഡോ. മുഹമ്മദ് സഈദ് അഭിപ്രായപ്പെട്ടു. 

വ്യാഴാഴ്ച്ച റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ വെള്ളച്ചാല്‍ സ്വദേശി മടയമ്പത്ത് ശ്രീജിത്ത് (32) ആണ് മരിച്ച മലയാളി. നിര്‍മാണത്തിലുള്ള റോഡിലേക്കുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് വാഹനങ്ങള്‍ പ്രവേശിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. വാഹനത്തി​​െൻറ ഡ്രൈവറായ പാകിസ്താന്‍ സ്വദേശിയായിരുന്നു മരിച്ച മറ്റൊരാള്‍. ഇയാളുടെ കൂടെയായിരുന്നു ശ്രീജിത്തി​​െൻറ യാത്ര. മടയമ്പത്ത് കുഞ്ഞിരാമന്‍- എംബ്രോന്‍ ശാന്ത ദമ്പതികളുടെ മകനാണ് ശ്രീജിത്ത്. ശ്രീജ സഹോദരിയാണ്. 

Tags:    
News Summary - road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.