ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഷാർജയിൽ മരിച്ചു. ഷാർജ അൽഖാനിൽ ജന്നത്തുൽ മദീന സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന സൗത്ത് ചിത്താരി സ്വദേശി മുഹമ്മദ് കുഞ്ഞി കൂളിക്കാട് (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മുഹമ്മദ് കുഞ്ഞി അപകടത്തിൽ പെട്ടത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ അമിത വേഗതയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
റഷ്യൻ പൗരനാണ് കാർ ഓടിച്ചിരുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടൻ അൽ ഖാസിമിയ്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.30ഒാടെയായിരുന്നു അന്ത്യം. അബൂദബി കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് പി.കെ. അഹമ്മദ് ബല്ല കടപ്പുറത്തിെൻറ ഭാര്യാസഹോദരനാണ് മുഹമ്മദ് കുഞ്ഞി. ഹസ്സൻ മുഹമ്മദാണ് പിതാവ്. മാതാവ്: നഫീസ. ഭാര്യ: ഇർഷാദ. മക്കൾ: ഫാത്തിമ, ഫൈമ. സഹോദരങ്ങൾ: ലത്തീഫ്, ഷാഹുൽ ഹമീദ്, സുബൈദ, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.