അബൂദബി: സ്വന്തമായൊരു വീട് ആരുടെയും വലിയ സ്വപ്നമാണ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് സ്വദേശി റിയാസ് ഖാനും അങ്ങനെ തന്നെയായിരുന്നു. 2016ൽ ‘ആർ.കെ ഹൗസ്’ എന്ന പേരിൽ ആ സ്വപ്നം സഫലമാവുകയും ചെയ്തു. എന്നാൽ, അപ്പോഴാണ് വീടിനകത്ത് ഒരു കൊച്ചു വീടെന്ന കുഞ്ഞുസ്വപ്നം ഉള്ളിലുദിച്ചത്. സ്വന്തം വീടിെൻറ ചെറുരൂപം സൃഷ്ടിച്ച് ഷോകേസിൽ വെക്കുക എന്നതായിരുന്നു ആശയം. ആ സ്വപ്നവും പൂവണിയാൻ പോവുകയാണ്.
2000 ചതുരശ്രയടി വിസ്തീർണമുള്ള യഥാർഥ വീടുമായി 1:50 അനുപാതത്തിലാണ് അതിെൻറ തനിപ്പകർപ്പിൽ മോഡൽ നിർമിച്ചത്. യഥാർഥ വീടിെൻറ നീളം 15.52 മീറ്ററും വീതി 13.87 മീറ്ററുമാണ്. മോഡലിൽ അത് യഥാക്രമം 31.2 സെൻറിമീറ്ററും 28 സെൻറിമീറ്ററുമാണ്. കളർപേപ്പറുകൾ, ബൈൻഡിങ് പേപ്പറുകൾ, ബെയ്സ് ബോർഡ്, പല നിറത്തിലുള്ള മഷികൾ എന്നിവയാണ് വീടിെൻറ ലഘുരൂപ നിർമാണത്തിന് ഉപയോഗിച്ചത്.
മുസഫയിലെ നിർമാണ കമ്പനിയായ അൽ ഫഹ്ജാനിലെ ചീഫ് ഡ്രോയിങ് ഇൻസ്പെക്ടറായ റിയാസ് ഖാൻ ഒഴിവുവേളകളിലാണ് വീടിെൻറ ഹ്രസ്വരൂപ നിർമാണത്തിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഏകദേശം 1000 മണിക്കൂർ ഇതിന് എടുത്തതായി റിയാസ് ഖാൻ പറയുന്നു. മോഡലിെൻറ 95 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ് താമസിക്കുന്ന മുറി മാറിയപ്പോൾ മോഡൽ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനാൽ നാട്ടിൽ ചെന്നതിന് ശേഷമേ നിർമാണം പൂർത്തീകരിക്കാൻ കഴിയൂ.
നേരത്തെ വിവിധ വാഹനങ്ങളുടെ ചെറു മാതൃകകൾ സൃഷ്ടിച്ച് റിയാസ് ഖാൻ ശ്രദ്ധ നേടിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥി ആയിരിക്കുേമ്പാഴേ വാഹനങ്ങൾ തനിക്ക് ഹരമായിരുന്നുവെന്ന് റിയാസ് ഖാൻ പറയുന്നു. ഇരുചക്ര വാഹനങ്ങളുടെ മോഡലുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. മെഴ്സിഡസ് ബെൻസിെൻറ ലക്ഷ്വറി ബസായ ടൂറിസ്മോ 0350, കെ.എസ്.ആർ.ടി.സി ബസുകൾ, ഒായിൽ ടാങ്കറുകൾ, ഹിറ്റാച്ചി, ടിപ്പർ, ടാറ്റ^അശോക് ലെയ്ലൻറ് കമ്പനികളുടെ വാഹനങ്ങൾ എന്നിവയടക്കം നൂറിലധികം മോഡലുകളും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.