റിയാദ്: പതിവിേലറെ മഴ ലഭിച്ച ശേഷം സൗദി സകാകയിലെ മരുഭൂതാഴ്വാരം ഹരിതമനോഹരം. അൽജൗഫ് മേഖലയിൽ പച്ചയണിഞ്ഞ വസന ്തകാലം വിസ്മയക്കാഴ്ചയാവുകയാണ്. മേഖലയിലെ വടക്ക് ഭാഗത്തെ മലകളും മലഞ്ചെരിവുകളുമാണ് പല നിറങ്ങളിലുള്ള ചെടികളാലും പൂക്കളാലും വർണാഭമായിരിക്കുന്നത്. മുെമ്പാന്നുമില്ലാത്ത കാഴ്ചകളാണ് ഇൗ വസന്തകാലത്ത് മലകൾക്ക് ചുറ്റും. ഇത്രയുമേറെ സ്ഥലങ്ങളിൽ പുല്ലും ചെടികളും വളരാറില്ലെന്നും പതിവിലും കൂടുതൽ മഴ കിട്ടിയതാണ് ഇങ്ങനെയൊരു വേറിട്ട കാഴ്ചക്ക് കാരണമെന്നും സ്വദേശികൾ പറഞ്ഞു. വസന്തക്കാഴ്ച കണ്ട് ആസ്വദിക്കാൻ നിരവധിയാളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പുല്ലുകളും ചെടികളും കൂടുതൽ പ്രദേശങ്ങളിൽ വളർന്നത് കാലികളെ വളർത്തുന്നവർക്കും വലിയ ആശ്വാസമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.