ഫുൾടാങ്കടിച്ചാൽ കീശ കീറും: ആഡംബര വണ്ടികൾ ഒഴിവാക്കി ചെറു വാഹനങ്ങൾക്ക് ഡിമാന്റ്

റാസല്‍ഖൈമ: അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ധനയില്‍ ചെറുവാഹനങ്ങള്‍ക്ക് യൂസ്ഡ് വാഹന വിപണിയില്‍ വന്‍ ഡിമാന്‍റ്. 2014ല്‍ 60 ദിര്‍ഹം നല്‍കി ഇന്ധന ടാങ്ക് നിറച്ചിരുന്ന സലൂണ്‍ വാഹനങ്ങള്‍ക്ക് നിലവില്‍ 120ഉം വലിയ വാഹനങ്ങളുടെ ടാങ്ക് ഫുള്‍ ആകണമെങ്കില്‍ 460 ദിർഹം മുതല്‍ മുകളിലേക്ക് നൽകണം. ഈ ഘട്ടത്തില്‍ പലരും വലിയ വാഹനങ്ങള്‍ ഒഴിവാക്കിയും ഷെഡില്‍ കയറ്റിയും ചെറിയ വാഹനങ്ങള്‍ക്ക് പിറകെയാണ്. ഇത് യൂസ്ഡ് കാര്‍ വിപണിയെ സജീവമാക്കിയിട്ടുണ്ട്.

5,000-8000 ദിര്‍ഹം വരെ മാത്രം വിലയുണ്ടായിരുന്ന പഴയ മോഡല്‍ കൊറോള, യാരിസ്, സണ്ണി, സെന്‍ട്ര, ലാന്‍സര്‍ തുടങ്ങിയ സലൂണ്‍ വാഹനങ്ങള്‍ ഇപ്പോള്‍ ലഭിക്കണമെങ്കില്‍ 8,000 - 14,000 ദിര്‍ഹം വരെ നൽകണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജിബിന്‍ പറയുന്നു. ബിസിനസിന് ഗുണം ചെയ്തേക്കുമെന്ന ഉദ്ദേശ്യത്തിലായിരുന്നു വലിയ വാഹനം ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ 'ഷോ' വേണ്ടെന്നുവെച്ച് യാത്ര ചെറിയ വാഹനത്തിലേക്ക് മാറ്റിയതായി റാസല്‍ഖൈമയിലെ ഒരു സംരംഭകന്‍ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ തദ്ദേശീയരിലും മലയാളികളുള്‍പ്പെടെയുള്ള വിദേശികളിലും ചെറിയ വാഹനങ്ങളിലേക്ക് തിരിയുന്നവരുണ്ടെന്ന് യൂസ്ഡ് വാഹന വിൽപന രംഗത്തുള്ള സാദിഖ് പള്ളിപ്പുറം പറഞ്ഞു.

ഇത് കോവിഡ് പ്രതിസന്ധിയിലകപ്പെട്ട യൂസ്ഡ് വിപണിക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നവരില്‍നിന്ന് മൈലേജ് അധികം ലഭിക്കുന്ന ചെറിയ വാഹനങ്ങളെക്കുറിച്ച അന്വേഷണം വര്‍ധിച്ചതായും ജിബിന്‍ തുടര്‍ന്നു. അജ്മാന്‍, ഷാര്‍ജ, ദുബൈ എമിറേറ്റുകളിലാണ് യു.എ.ഇയിലെ മുഖ്യ യൂസ്ഡ് വാഹന വിൽപന കേന്ദ്രങ്ങള്‍. ഇവിടേക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍നിെന്നത്തുന്ന യൂസ്ഡ് വാഹനങ്ങള്‍ക്ക് ഇതര ജി.സി.സി രാഷ്ട്രങ്ങളില്‍നിന്ന് ആവശ്യക്കാരുണ്ട്.

Tags:    
News Summary - Rising fuel prices: Demand for small vehicles and revival in the used market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.