ദുബൈ: റിസാൻ ജ്വല്ലറിയുടെ പതിനൊന്നാമത്തെ ഷോറൂം മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ പ്രവർത്തനം ആരംഭിച്ചു. ദുബൈ കേന്ദ്രമായുള്ള കൈസാൻ ഗ്രൂപ്പിന്റെ കീഴിലെ റിസാൻ കൂടുതൽ മേഖലകളിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മലേഷ്യയിൽ ഷോറും തുറന്നത്. ഗ്രാൻഡ് മോസ്ക് ഇന്ത്യ ഇമാം സയ്യിദ് ഇബ്രാഹിം അൽ ബുഖാരി, തമിഴ് ബിഗ്ബോസ് സീസൺ-6 ജേതാവും നടനുമായ മുഹമ്മദ് അസീമും ചേർന്ന് ഷോറൂം ഉദ്ഘാടനം നിർവഹിച്ചു.
റിസാൻ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.പി. ഷനൂബ്, മലേഷ്യൻ ഡയറക്ടർമാരായ എച്ച്. ഹുസൈൻ, എച്ച്. ജമീൽ, എച്ച്. കലൈമകൻ മുബാറക്, ഓപറേഷൻ മാനേജർമാരായ മസറുദ്ധീൻ, യൂസഫ് ഇബ്രാഹിം, മുഹമ്മദ് ഹാഷിഖ്, കൈസാൻ ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ സക്കീർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിപുലമായ ഹോള്‍സെയില്‍, റീട്ടെയില്‍, കസ്റ്റമര്‍ ശൃംഖലയുടെ താല്പര്യാർഥമാണ് ഏറെ സൗകര്യങ്ങളോടെ ഷോറൂം തുറന്നിരിക്കുന്നതെന്ന് പി.പി. ഷനൂബ് അറിയിച്ചു. റിസാൻ ജ്വല്ലറിക്ക് ലഭിച്ച സ്വീകാര്യത മലേഷ്യയിലും ലഭിക്കാൻ കൂട്ടായ പ്രവർത്തനത്തിലൂടെ പരിശ്രമിക്കുമെന്ന് ഓപറേഷൻ മാനേജർ മസറുദ്ധീൻ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.