മുഹ്സിൻ
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു
അൽഐൻ: പാലക്കാട് സ്വദേശി അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ മുഹ്സിൻ (34) ആണ് മരിച്ചത്. അൽഐൻ ത്വിവിയ്യയിലെ ഇമാറാത്തിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ മുഹ്സിനെ ഉടൻ അൽഐനിലെ ജീമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.
അബൂദബിയിൽ പ്രവാസിയായ അസൈനാറിന്‍റെയും സാഹിറാബാനുവിന്‍റെയും മകനാണ്. ഭാര്യ: തബ്ഷീറ. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്ന മയ്യിത്ത് വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.